മഴക്കെടുതി; ജില്ലയിൽ 12 വീടുകൾ ഭാ​ഗികമായി തകർന്നു

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴക്കെടുതിയിൽ ജില്ലയിൽ 12 വീടുകൾ ഭാ​ഗികമായി തകർന്നു. കരുവൻതിരുത്തി വില്ലേജിൽ ആമ്പിയൻസ് ഓഡിറ്റോറിയത്തിനടുത്ത് ബഡേരി മുഹമ്മദ്‌ ബഷീറിന്റെ വീടിനു മുകളിലേക്ക് തെങ്ങ് മുറിഞ്ഞു വീണ് ഭാഗികമായി കേടുപാട് പറ്റി. റിപ്പോർട്ട്‌ നഗരസഭാ സെക്രട്ടറിക്ക് കൈമാറി. കുമാരനെല്ലൂർ വില്ലേജിലെ സരോജിനി ചൂരക്കട്ടിൽ എന്നിവരുട വീടിനു മുകളിൽ തെങ്ങു വീണു. ആളപായമില്ല. മരം മുറിച്ചു മാറ്റി. തിനൂർ വില്ലേജിലെ മുള്ളമ്പത്ത് പാറവട്ടം ചന്ദ്രന്റെ വീടിന് മുകളിൽ തെങ്ങ് വീണു ഭാഗികമായി നാശനഷ്ടം സംഭവിച്ചു. കാവിലുമ്പാറ വെട്ടിക്കുഴിയിൽ ജോസ്, ഞാറക്കാട്ടിൽ പുഷപരാജൻ എന്നിവരുടെ വീടിൻ മേൽ മരം വീണ് ഭാഗികമായി നാശനഷ്ടമുണ്ടായി.

കൊയിലാണ്ടി താലൂക്കിലെ കോട്ടൂർ വില്ലേജിൽ കുട്ടിക്കണ്ടി തങ്കമണിയുടെ വീട് തെങ്ങ് വീണ് ഭാഗികമായി തകർന്നു. കൂരാച്ചുണ്ട് വില്ലേജിലെ കുഴിപ്പള്ളി സുലോചനയുടെ വീടിനും മഴയിൽ ഭാഗിക തകരാർ സംഭവിച്ചു. കനത്ത മഴയെ തുടർന്ന് മരങ്ങൾ കടപുഴകി വീണ് കൊയിലാണ്ടി താലൂക്കിലും വ്യാപക നാശം റിപ്പോർട്ട ചെയ്തു. എരവട്ടൂർ കൊഴുക്കൽ വില്ലേജുകളിൽ വീടുകൾ ഭാഗികമായി തകർന്നു.

എരവട്ടൂർ വില്ലേജിലെ എടവരാട് തെയോത്ത് മീത്തൽ ദേവിയുടെ വീടിന് മുകളിൽ കവുങ്ങ് കടപുഴകി വീണ് വീട് ഭാഗികമായി തകർന്നു. കൊഴുക്കല്ലൂർ വില്ലേജിലെ മലയിൽവളപ്പിൽ ജയചന്ദ്രന്റെ വീടിന് മുകളിൽ തെങ്ങ് വീണു ഭാഗികമായി തകർന്നു.

Comments

COMMENTS

error: Content is protected !!