KERALALOCAL NEWS
മാനസയുടെ മൃതദേഹവുമായ് എത്തിയ ആംബുലൻസ് തിരികെ പോകുമ്പോൾ അപകടത്തിൽ പെട്ടു
സുഹൃത്തിൻ്റെ വെടിയേറ്റ് മരിച്ച മാനസയുടെ മൃതദേഹവുമായി കണ്ണൂരിൽ എത്തി കോതമംഗലത്തേക്ക് തിരിച്ച് പോകുകയായിരുന്ന ആംബുലൻസ് അപകടത്തിൽപ്പെട്ടു. മാഹി പാലത്തിന് സമീപത്ത് വച്ചാണ് അപകടമുണ്ടായത്.
അപകടത്തില്‍ ആംബുലന്‍സില്‍ ഉണ്ടായിരുന്ന രണ്ട് ഡ്രൈവർമാർക്കും പരിക്കേറ്റു. ഇരുവരെയും കണ്ണൂർ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലശേരിയിലേക്ക് പോവുകയായിരുന്ന ടാങ്കർ ലോറി ആംബുലൻസിൽ ഇടിക്കുകയാ
യിരുന്നു.
മാനസയുടെയും രഖിലിൻ്റെയും മൃതദേഹങ്ങൾ അവരുടെ നാട്ടിൽ എത്തിച്ചു. സംസ്കാര കർമ്മം നടത്തി.
Comments