MAIN HEADLINES
മാസ്‌ക് ധരിക്കുന്നത് ഒഴിവാക്കാം എന്ന വാർത്ത നിഷേധിച്ച് കേന്ദ്രം
മാസ്‌ക് ധരിക്കുന്നത് ഇനിമുതൽ ഒഴിവാക്കാം എന്ന വാർത്ത നിഷേധിച്ച് കേന്ദ്രം. മാസ്‌ക് ധരിക്കുന്നതും കൈ കഴുകുന്നതും അടക്കമുള്ള കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചുവെന്ന് ദേശീയ മാധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്‌തിരുന്നു. എന്നാൽ ഇത് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിഷേധിച്ചിരിക്കുകയാണ് .
ട്വിറ്ററിലൂടെയാണ് മാധ്യമ വാര്‍ത്തകളെ തള്ളി കേന്ദ്രം കൊവിഡ് മാനദണ്ഡങ്ങളില്‍ വ്യക്തത വരുത്തിയത്. മാസ്‌ക് ധരിക്കലിലും കൈകള്‍ വൃത്തിയാക്കലിലും ഉള്‍പ്പെടെ ഇളവുകള്‍ വന്നിട്ടുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി ശ്രദ്ധയില്‍പ്പെട്ടു. എന്നാല്‍ ഇത് വാസ്തവമല്ല. കൊവിഡ് പ്രതിരോധത്തിനായി മാസ്‌ക് ഉപയോഗിക്കുന്നത് തുടരണമെന്ന് കേന്ദ്രം അറിയിച്ചു.
Comments