മുഖ്യമന്ത്രിയുടെ യാത്രക്കായി പൊലിസ് വാടകക്കെടുക്കുന്ന ഹെലികോപ്റ്റർ തലസ്ഥാനത്തെത്തി

മുഖ്യമന്ത്രിയുടെ യാത്രയ്ക്കായി സർക്കാർ വാടകയ്ക്കെടുത്ത ഹെലികോപ്‌റ്റർ തലസ്ഥാനത്തെത്തി. സുരക്ഷാ പരിശോധനകൾക്കാണ് ചിപ്സണിന്റെ ഹെലികോപ്റ്റർ എത്തിച്ചത്. എസ്എപി ക്യാമ്പിലെ ഗ്രൗണ്ടിലായിരുന്നു ഹെലികോപ്റ്ററിന്റെ പരിശോധന. പ്രതിമാസം 80 ലക്ഷം രൂപ വാടകയുള്ള ഹെലികോപ്‌റ്ററിന് 25 മണിക്കൂർ നേരം പറക്കാം. തുടർന്നുള്ള ഓരോ മണിക്കൂറിനും 90,000 രൂപ അധികം നൽകണം. 

മാവോവാദി നിരീക്ഷണം, ദുരന്തമേഖലയിലെ ദുരിതാശ്വാസപ്രവർത്തനം തുടങ്ങി പോലീസിന്റെ ആവശ്യങ്ങൾക്കായാണ് ഹെലികോപ്‌റ്റർ വാടകയ്ക്കെടുക്കുന്നതെങ്കിലും മുഖ്യമന്ത്രിയുടെ അടിയന്തര യാത്രാ ആവശ്യങ്ങൾക്കും മറ്റു ദുരിതാശ്വാസപ്രവർത്തനങ്ങൾക്കും ഉപയോഗിക്കുകയാണ് ലക്ഷ്യം.

വാടക കരാറുമായി ബന്ധപ്പെട്ട് നീണ്ടു നിന്ന് അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് ഹെലികോപ്റ്റർ വാടകക്കെടുത്തത്. മൂന്നു വർഷത്തേക്കാണ് ചിപ്സൺ ഏവിയേഷനുമായി കരാർ ഉണ്ടാക്കിയിരിക്കുന്നത്. ഇന്നലെയാണ് അന്തിമ കരാർ ഒപ്പിട്ടത്.   രണ്ട് വർഷത്തേക്കു കൂടി കരാർ നീട്ടാമെന്നും ധാരണ പത്രത്തിലുണ്ട്. നേരത്തെ, കോടിക്കണക്കിന് രൂപ ചിലവാക്കിയാണ് ഹെലികോപ്റ്റർ വാടകയ്ക്കെടുത്തത്. 

Comments

COMMENTS

error: Content is protected !!