മൂന്ന് ലക്ഷം രൂപക്ക് കുഞ്ഞിനെ വാങ്ങിയ സംഭവത്തിൽ വിശദീകരണവുമായി കനമന സ്വദേശിനി

മൂന്ന് ലക്ഷം രൂപക്ക് കുഞ്ഞിനെ വാങ്ങിയ സംഭവത്തിൽ വിശദീകരണവുമായി കനമന സ്വദേശിനി. മക്കളിലാത്തതിനാൽ ജോലി സ്ഥലത്ത് വെച്ച് പരിചയപ്പെട്ട സ്ത്രീയിൽ നിന്നും കുഞ്ഞിനെ വാങ്ങുകയായിരുന്നുവെന്നും അവരുടെ ഭർത്താവ് സ്ഥിരമായി ആവശ്യപ്പെട്ടപ്പോഴാണ് പണം നൽകിയതെന്നുമാണ് കനമന സ്വദേശിനി പറഞ്ഞു. 

ജോലി ചെയ്യുന്ന സ്ഥലത്ത് തുണി വിൽപ്പന നടത്താൻ വരുന്ന സ്ത്രീയിൽ നിന്നാണ് കുഞ്ഞിനെ വാങ്ങിയതെന്നാണ് കരമന സ്വദേശി നൽകുന്ന വിശദീകരണം. ജോലി ചെയ്യുന്ന സ്ഥലത്ത് വെച്ചാണ് കുഞ്ഞിന്റെ യഥാർത്ഥ അമ്മയെ പരിചയപ്പെടുന്നത്. അതിന് ശേഷം ഒരു വർഷം കഴിഞ്ഞാണ് വീണ്ടും കാണുന്നത്. ആ സമയത്ത് അവർ ഏഴ് മാസം ഗർഭിണിയായിരുന്നു. പ്രസവസമയത്ത് ആശുപത്രിയിലെത്തി കണ്ടു. പ്രസവത്തിന് ശേഷം മൂന്നാം ദിവസം ആശുപത്രിക്ക് പുറത്ത് വെച്ച് കുഞ്ഞിനെ വാങ്ങി. ഞങ്ങൾക്ക് മക്കളില്ല. കുഞ്ഞിനെ തരുന്നതിൽ പ്രശ്നമില്ലെന്ന് കുഞ്ഞിന്റെ യഥാർത്ഥ അമ്മ പറഞ്ഞു. അതിന് ശേഷം അവളുടെ ഭർത്താവ് വിളിച്ച് സ്ഥിരം ശല്യമായതോടെയാണ് പണം നൽകിയത്. മരുന്നിനും ഭക്ഷണത്തിനുമാണ് പണം നൽകിയത്. അവളുടെ ഭർത്താവ് ഓട്ടോ ഡ്രൈവറാണ്. ആശുപത്രിയുടെ പുറത്ത് വെച്ചാണ് കുഞ്ഞിനെ കൈമാറിയത്.

ഏഴ് ദിവസം കുഞ്ഞിനെ വീട്ടിൽ സംരക്ഷിച്ചിരുന്നു. നിയമപരമായി തെറ്റായിരുന്നുവെന്ന് അറിയില്ലായിരുന്നു. ദത്തെടുക്കാൻ കഴിയുമെങ്കിൽ ആ കുഞ്ഞിനെ തന്നെ എടുക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും കരമന സ്വദേശിനി വിശദീകരിച്ചു.

Comments

COMMENTS

error: Content is protected !!