KOYILANDILOCAL NEWS
മേപ്പയ്യൂർ കുടുംബരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ റിസോഴ്സ് പേർസൺമാർക്കുള്ള പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു
മേപ്പയൂർ കുടുംബരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന ജീവതാളം പദ്ധതിയുടെ ഭാഗമായി റിസോഴ്സ് പേർസണമാർക്കുള്ള പരിശീലന പരിപാടി മേപ്പയൂർ പഞ്ചായത്ത് പ്രസിഡന്റ് കെ ടി രാജൻ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി എൻ പി ശോഭ അധ്യക്ഷത വഹിച്ചു. നൊച്ചാട് കുടുംബരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ റാസിക് ക്ലാസ്സ് എടുത്തു. മേപ്പയൂർ കുടുംബരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ ചന്ദ്രലേഖ, ഹെൽത്ത് ഇൻസ്പെക്ടർ സി പി സതീശൻ എന്നിവർ സംസാരിച്ചു. ജെ എച് ഐ ഗിരീഷ് കുമാർ സ്വാഗതവും റൂബി മുംതാസ് നന്ദിയും പറഞ്ഞു.
Comments