KOYILANDILOCAL NEWS

മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് സംരഭകത്വ ശിൽപ്പശാല നടത്തി


മേപ്പയ്യൂർ: എൻ്റെ സംരഭം നാടിൻ്റെ അഭിമാനം എന്ന മുദ്രാവാക്യമുയർത്തി കേരള സർക്കാർ വ്യവസായ വാണിജ്യ വകുപ്പും മേപ്പയൂർ ഗ്രാമപഞ്ചായത്തും,
സംയുക്തമായി സംഘടിപ്പിച്ച ‘നിങ്ങൾക്കും സംരംഭകരാവാം’. സംരഭകത്വ ശില്പശാല പഞ്ചായത്ത് പ്രസിഡണ്ട് കെ ടി രാജൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് എൻ പി.ശോഭ അദ്ധ്യക്ഷയായിരുന്നു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ ഭാസ്ക്കരൻ കൊഴുക്കല്ലൂർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എ പി രമ്യ , കെ കെ നിഷിത, സി ഡി എസ് ചെയർപേഴസൺ ഇ ശ്രീജയ , സിക്രട്ടറി എസ് മനു, എ കിരൺ, ആസൂത്രണ സമിതി വൈസ് ചെയർമാൻ എൻ കെ സത്യൻ എന്നിവർ സംസാരിച്ചു. എം എസ് എം , ഇ-പ്രോഗ്രാം മോട്ടിവേറ്റർ സി അജിത്കുമാർ, ബ്ലോക്ക് വ്യവസായ വികസന ഓഫിസർ സുധീഷ് എന്നിവർ ക്ലാസെടുത്തു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button