CRIME
മൊബൈൽ ഗെയിമിനെ ചൊല്ലി തർക്കം; പ്രായപൂർത്തിയാകാത്ത സുഹൃത്ത് യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചു
തിരുവനന്തപുരം:മൊബൈൽ ഫോൺ ഗെയിമിൽ വിജയിച്ചത് സംബന്ധിച്ചുള്ള തർക്കത്തിൽ യുവാവിനു വെട്ടേറ്റു. പാറശാലയ്ക്ക് സമീപമാണ് സംഭവം. ചെങ്കവിള സ്വദേശി ശംഭു എന്നു വിളിക്കുന്ന സജിൻ (22) ആണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ സജിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് സംഭവം. അടയ്ക്കാക്കുഴി സ്വദേശിയായ പ്രായപൂർത്തിയാകാത്ത സുഹൃത്താണ് വെട്ടുകത്തിയുമായി വീട്ടിൽ എത്തി തോളിൽ വെട്ടി പരുക്കേൽപിച്ചത്.
മൊബൈൽ ഫോണിൽ ഇരുവരും നടത്തിയ ഗെയിം കളിയിൽ ശംഭു വിജയിച്ചതിൽ ഉണ്ടായ തർക്കം ആണ് ആക്രമണത്തിനു കാരണം. ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതികളാണ് ഇരുവരും. പൊഴിയൂർ പൊലീസ് കേസെടുത്തു.
Comments