LATESTMAIN HEADLINES
മോഹൻ വൈദ്യർ ബന്ധുവീട്ടിൽ മരിച്ചു
ബദൽ ചികിത്സകനും പ്രഭാഷകനുമായ മോഹൻ വൈദ്യരെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കാലടിയിലുള്ള ബന്ധുവീട്ടിലാണ് മരിച്ചത്. 65 വയസായിരുന്നു. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
ചേര്‍ത്തല സ്വദേശിയായ മോഹൻ വൈദ്യർ തിരുവനന്തപുരത്തെ ബന്ധുവീട്ടില്‍ വെച്ച് കുഴഞ്ഞു വീഴുകയായിരുന്നുവെന്നാണ് കുടുംബം നല്കുന്ന വിവരം. ബന്ധുവീട്ടിലെത്തി ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നതായി വീട്ടുകാരെ അറിയിച്ചിരുന്നു.
വ്യാജ ചികിത്സ നടത്തിയതിന്റെ പേരില്‍ മോഹനന് വൈദ്യര്‍ക്കെതിരെ നിരവധി കേസുകളുണ്ട്. കോവിഡിന് അനധികൃത ചികിത്സ നടത്തിയതിന്റെ പേരില്‍ ഇദ്ദേഹത്തിനെതിരെ കേസെടുത്തിരുന്നു.
Comments