യാത്രാവിലക്ക്; സൗദിയിലേക്കുള്ള എല്ലാ വഴികളും അടഞ്ഞ ആശങ്കയിൽ പ്രവാസി ഇന്ത്യക്കാര്‍

റിയാദ്: ഇന്ത്യയും യുഎഇയും അടക്കം 20 രാജ്യങ്ങളില്‍ നിന്നുള്ള വിദേശികള്‍ക്ക് സൗദി വിലക്കേർപ്പെടുത്തിയതോടെ ഇന്ത്യക്കാർ അടക്കം ആശങ്കയിൽ. വിലക്ക് ഇന്ന് രാത്രി 9മണി മുതലാണ് നിലവിൽ വരുക.

യുഎഇ വഴിയുള്ള യാത്രയ്ക്കും വിലക്ക് ഏര്‍പ്പെടുത്തിയതോടെ ആ മാർഗവും അടയുകയാണ്. വിലക്ക് ആരോഗ്യ പ്രവര്‍ത്തകരും നയതന്ത്ര ഉദ്യോഗസ്ഥരും അടക്കം എല്ലാവര്‍ക്കും ബാധകമാണെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഇന്ത്യ, യുഎഇ, അമേരിക്ക, ജര്‍മനി, അര്‍ജന്റീന, ഇന്തോനേഷ്യ, അയര്‍ലന്‍ഡ്, ഇറ്റലി, പാകിസ്ഥാന്‍, ബ്രസീല്‍, പോര്‍ച്ചുഗല്‍, യു.കെ, തുര്‍ക്കി, ദക്ഷിണാഫ്രിക്ക, സ്വീഡന്‍, സ്വിറ്റ്സര്‍ലന്‍ഡ്, ഫ്രാന്‍സ്, പോര്‍ച്ചുഗല്‍, ലെബനോന്‍, ഈജിപ്‍ത്, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ക്കാണ് വിലക്കുള്ളത്.

ഇനി വിലക്കില്ലാത്ത രാജ്യങ്ങളില്‍ 14 ദിവസം താമസിച്ചാല്‍ മാത്രമെ സൗദിയിലെത്താനാവുകയുള്ളൂ. യുഎഇയിലെത്തി 14 ദിവസം ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് ബുധനാഴ്ച രാത്രി ഒമ്പത് മണിക്ക് മുമ്പ് സൗദിയിലെത്തിയാല്‍ പ്രവേശനം ലഭിക്കും.

Comments

COMMENTS

error: Content is protected !!