KOYILANDILOCAL NEWS
യു രാജീവൻ മാസ്റ്ററുടെ സംസ്കാര ചടങ്ങുകളിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പങ്കെടുക്കും
കൊയിലാണ്ടി: അന്തരിച്ച മുൻ ഡി സി സി പ്രസിഡണ്ട് യു രാജീവൻ മാസ്റ്ററുടെ അന്തിമോപചാര ചടങ്ങുകളിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പങ്കെടുക്കും. ഇന്ന് (വെള്ളി) ഉച്ചയോടെ അദ്ദേഹം കോഴിക്കോട് എത്തിച്ചേരും. കോൺഗ്രസ്സിലെ മറ്റ് പ്രധാന നേതാക്കളിൽ പലരും അന്തരിച്ച നേതാവിന് ആദരാഞ്ജലികൾ അർപ്പിക്കുന്നതിനായി കൊയിലാണ്ടിയിലേക്ക് പുറപ്പെട്ടു.11 മണിയോടെ കൊയിലാണ്ടി ടൌൺ ഹാളിൽ പൊതുദർശനത്തിന് വെക്കുന്ന മൃതദേഹം ഉച്ചക്ക് രണ്ടര മണിയോടെ വീട്ടുവളപ്പിൽ സംസ്കരിക്കാനാണ് തീരുമാനം.
അന്തരിച്ച നേതാവിനോടുള്ള ആദരസൂചകമായി ഉച്ചക്ക് 12 മണിവരെ കൊയിലാണ്ടിയിൽ ഹർത്താൽ ആചരിക്കും.
Comments