യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിനെ അറസ്റ്റ് ചെയ്തു

യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിനെ അറസ്റ്റ് ചെയ്തു. സെക്രട്ടേറിയേറ്റ് മാര്‍ച്ചിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. തിരുവനന്തപുരം പാളയത്ത് വെച്ചാണ് ഫിറോസിനെ പോലീസ് അറസ്റ്റ് ചെയ്തത്.

കേസില്‍ ഒന്നാം പ്രതിയാണ് പി.കെ ഫിഫോസ്. 28 യൂത്ത് ലീഗ് നേതാക്കള്‍ മാര്‍ച്ചുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ റിമാന്‍ഡിലാണ്. കന്റോൺമെൻറ് പൊലീസാണ് ഫിറോസിനെ അറസ്റ്റ് ചെയ്തത്. 
യൂത്ത് ലീഗ് നടത്തിയ മാര്‍ച്ചില്‍ വ്യാപക ആക്രമണം നടന്നിരുന്നു. യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പൊലീസുകാര്‍ക്ക് നേരെ കല്ലേറ് നടത്തുകയും പൊതുമുതല്‍ നശിപ്പിക്കുയും ചെയ്തു.  സംസ്ഥാന സര്‍ക്കാരിനെതിരെ സേവ് കേരള മാര്‍ച്ച് എന്ന മുദ്രാവാക്യമുയര്‍ത്തിയായിരുന്നു മാര്‍ച്ച്.
കയ്യാമവും ജയിലറയും കാണിച്ച് പോരാട്ടവീര്യം കെടുത്താമെന്നത് പിണറായി പോലീസിന്റെ വ്യാമോഹം മാത്രമാണെന്ന് അറസ്റ്റ് ചെയ്തതിനെ തുടർന്ന് യൂത്ത് ലീഗ് നേതൃത്വം പ്രതികരിച്ചു.
Comments

COMMENTS

error: Content is protected !!