SPECIAL

യൂറിക് ആസിഡ് പ്രശ്‌നങ്ങള്‍: ആഹാരത്തിലും ശ്രദ്ധിക്കാം

നാം  കഴിക്കുന്ന ഭക്ഷണത്തിലും ശരീര കോശങ്ങളിലും ഉള്ള പ്രോട്ടീന്‍  വിഘടിച്ചുണ്ടാകുന്ന പ്യുറിന്‍ എന്ന സംയുക്തത്തിന്റെ ശരീരത്തിലെ രാസപ്രക്രിയയുടെ ഫലമായി ഉണ്ടാകുന്ന ഉപോത്പന്നം ആണ് യൂറിക് ആസിഡ്.

 

യൂറിക് ആസിഡിന്റെ തോത് രക്തത്തില്‍ ക്രമീകരിക്കുന്നത് കിഡ്‌നി ആണ്. ശരീരത്തില്‍ ഉണ്ടാകുന്ന യൂറിക് ആസിഡിന്റെ മൂന്നില്‍ രണ്ടു ഭാഗം മൂത്രത്തിലൂടെയും മൂന്നില്‍ ഒരു ഭാഗം മലത്തിലൂടെയും പുറന്തള്ളപ്പെടുന്നു. കിഡ്‌നിക്കുണ്ടാകുന്ന  ഏതെങ്കിലും തകരാര്‍ മൂലവും നാം കഴിക്കുന്ന ഭക്ഷണത്തില്‍ പ്രോട്ടീനിന്റെ അളവ് കൂടുന്നതും യൂറിക് ആസിഡ് രക്തത്തില്‍ വര്‍ധിക്കാന്‍ കാരണമാകുന്നു.

 

ശ്രദ്ധിക്കാം അല്‍പ്പം ആഹാര കാര്യങ്ങള്‍

 

ശരീര ഭാരം അധികമാവലും വ്യായാമമില്ലായ്മയും അമിതമായി പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നതും യൂറിക് ആസിഡ് രക്തത്തില്‍ വര്‍ധിക്കാന്‍ കാരണമാകുന്നു. മാംസം, കൊഴുപ്പ്, വിവിധയിനം യീസ്റ്റ് അടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍, ബ്രഡ്ഡ്, ബിയര്‍, മദ്യം , കേക്ക്, മുതാലാവയും കോള, ടിന്നില്‍ വരുന്ന ജ്യൂസ്, അവയവ മാംസങ്ങളായ കരള്‍, കിഡ്‌നി തുടങ്ങിയവയും യൂറിക് ആസിഡ് വര്‍ധിപ്പിക്കുന്നു.

 

മത്സ്യങ്ങളില്‍ ചാള, അയല, ചൂര, കണവ, കൊഞ്ച്, കക്ക തുടങ്ങിയവയും പച്ചക്കറികളില്‍ വഴുതനങ്ങ, മഷ്‌റൂം, കോളിഫ്‌ലവര്‍ മുതലായവയും ഒഴിവാക്കലാണ് ഉത്തമം.

 

കൈതച്ചക്ക, മുസംബി, വാഴപ്പഴം, ഞാവല്‍ പഴം,കറുത്ത ചെറി,ഇഞ്ചി, തക്കാളി, ചുവന്ന ക്യാബേജ്, നാരങ്ങാ, റാഗി,നാരുകള്‍ അടങ്ങിയതും മിതമായ പ്രോടീന്‍ ഉള്ളതുമായ ഭക്ഷണം കഴിക്കുന്നതും യൂറിക് ആസിഡ് ശമിപ്പിക്കാന്‍ സഹായിക്കുന്നു. ദിവസവും ചുരുങ്ങിയത് എട്ട് ഗ്ലാസ് എങ്കിലും വെള്ളം കുടിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

 

ചില പൊടികൈകള്‍.

 

1.  നാരങ്ങാനീരില്‍ തേന്‍ ചേര്‍ത്ത് രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത്  നല്ലതാണ്.
2 .പച്ചപപ്പായ കുരുകളഞ്ഞത്  200 ഗ്രാം ഒരു കപ്പ് വെള്ളത്തില്‍ തിളപ്പിച്ചു രോഗിക്ക് ദിവസത്തില്‍ 2-3  തവണകളായി കുടിക്കാന്‍ കൊടുക്കുക.
3 വയല്‍ചുള്ളി ഒരുപിടി
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button