SPECIAL
കുളിക്കുന്നതിന് മുന്‍പ് ഒരു ഗ്ലാസ് വെള്ളംകുടിക്കുന്നത് ശീലമാക്കിയാല്‍ രക്തസമ്മര്‍ദം കുറയ്ക്കാം
ചൂടുകാലമാണ് ഇനി. ആവശ്യത്തിന് വെള്ളം കുടിച്ചില്ലെങ്കില്‍ അസുഖങ്ങള്‍ പിന്നാലെയെത്തും. വെള്ളം കുടിക്കുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം?
- ദിവസവും എട്ട് ഗ്ലാസില്‍ കൂടുതല്‍ വെള്ളം കുടിക്കുക. വെള്ളം അല്‍പനേരം വായില്‍ വെച്ചശേഷം പതിയെ ഇറക്കണം. എങ്കിലേ വെള്ളം ഉമിനീര്‍ ഗ്രന്ഥിയുമായി ചേര്‍ന്ന് ആല്‍ക്കലൈന്‍ ആയി മാറൂ. ഇത് വയറ്റിലെ ആസിഡ് നില കൃത്യമായി നിലനിര്‍ത്തും.
- ആഹാരത്തിന് തൊട്ടുമുന്‍പും ആഹാരത്തിനൊപ്പവും അധികം വെള്ളം കുടിക്കരുത്. അധികവെള്ളം വയറ്റിലെ ദഹനരസത്തെ നേര്‍പ്പിക്കും. ഇത് ദഹനപ്രക്രിയ തടസ്സപ്പെടുത്തും.
- സാധാരണ താപനിലയിലുള്ള വെള്ളമാണ് കുടിക്കാന്‍ അനുയോജ്യം.
- കുളിക്കുന്നതിന് മുന്‍പ് ഒരു ഗ്ലാസ് വെള്ളംകുടിക്കുന്നത് ശീലമാക്കിയാല്‍ രക്തസമ്മര്‍ദം കുറയ്ക്കാം. ഈ വെള്ളം രക്തക്കുഴലുകളെ നേര്‍പ്പിക്കുക മാത്രമല്ല ശരീരത്തിലെ സോഡിയത്തിന്റെ അളവും നിലനിര്‍ത്തും.
- ധാരാളം വെള്ളം കുടിച്ചയുടന്‍ തന്നെ അത് മൂത്രമായി പുറത്തുപോയാല്‍ ശ്രദ്ധിക്കണം. ഒരുമണിക്കൂറിനിടെ ശരീരത്തിലെത്തിയ പോഷകങ്ങളൊന്നും ആഗിരണം ചെയ്യപ്പെട്ടിട്ടില്ലെന്ന് ഇതിലൂടെ മനസ്സിലാക്കാം. വെള്ളത്തില്‍ അല്‍പം ഉപ്പിട്ടാല്‍ ഈ പ്രശ്‌നം ഒഴിവാക്കാം.
- ശരീരത്തിന് എന്തെങ്കിലും തരത്തിലുള്ള അസുഖമുള്ളപ്പോള്‍ അധികം വെള്ളംകുടിക്കുന്നത് രോഗശമനത്തിന് ആക്കംകൂട്ടും. വയറുവേദന, വയറെരിച്ചില്‍, വയറുവീക്കം, ക്ഷീണം, അമിതവിശപ്പ്, രക്തസമ്മര്‍ദം, മലബന്ധം തുടങ്ങിയവ ചെറുക്കാന്‍ കൃത്യമായ വെള്ളംകുടി സഹായിക്കും. ഗര്‍ഭിണികളും മുലയൂട്ടുന്ന അമ്മമാരും എട്ട് ഗ്ലാസ് വെള്ളം എന്നതിന് പകരം 10 ഗ്ലാസോ അതിലധികമോ വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം.
- വെള്ളമെടുക്കുന്ന പാത്രം തിരഞ്ഞെടുക്കുമ്പോള്‍ BPA ഇല്ലാത്തവയും എളുപ്പത്തില്‍ കഴുകി ഉപയോഗിക്കാനാകുന്നതുമായവ വാങ്ങാം.
മൂത്രത്തിന്റെ നിറം നോക്കാം
- മൂത്രത്തിന് കടും മഞ്ഞ നിറമാണെങ്കില്‍ ശരീരത്തിന് വളരെ കുറച്ച് ജലം മാത്രമേ ലഭിച്ചിട്ടുള്ളൂവെന്ന് മനസ്സിലാക്കാം.
- തെളിഞ്ഞ ഇളംമഞ്ഞ നിറമാണ് മൂത്രത്തിനെങ്കില്‍ ആവശ്യത്തിന് ജലം ലഭ്യമാകുന്നുണ്ട്.
- മൂത്രം കലങ്ങിയാണ് കാണപ്പെടുന്നതെങ്കില്‍ എന്തെങ്കിലും അണുബാധയുണ്ടോയെന്ന് പരിശോധിക്കണം.
അമിതമായാല്‍ ദോഷം
- വളരെ തെളിഞ്ഞ മൂത്രം അമിതവെള്ളംകുടിയുടെ ലക്ഷണമാണ്. ദാഹം തോന്നിയില്ലെങ്കിലും ധാരാളമായി വെള്ളംകുടിച്ചുകൊണ്ടിരുന്നാല്‍ ശരീരത്തിലെ സോഡിയംനില താഴാം.
- വെള്ളം അമിതമായി കുടിക്കുന്നത് ഹൈപ്പോനട്രെമിയ എന്ന രോഗത്തിന് കാരണമായേക്കാം. ചുഴലി, തലകറക്കം, ആശങ്ക, വിഷാദം തുടങ്ങിയവയാണ് ലക്ഷണങ്ങള്‍.
Comments