റെഡ് ക്രോസ് സൊസൈറ്റി അവാർഡ് ഫൈസൽ നാറാത്തിന്

കൊയിലാണ്ടി: ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി കൊയിലാണ്ടി താലൂക്കിലെ മികച്ച ജീവകാരുണ്യ പ്രവർത്തകന് ഏർപ്പെടുത്തിയ എ ടി അഷറഫ് കാപ്പാട് സ്മാരക അവാർഡിന് ഉള്ള്യരി സ്വദേശി ഫൈസൽ നാറാത്ത് അർഹനായി. കൊയിലാണ്ടി സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ നടന്ന അവാർഡ് സമർപ്പണ പരിപാടി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം പി ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു.
തഹസിൽദാർ സി പി മണി പ്രശസ്തി പത്രം സമർപ്പിച്ചു. വൈസ് ചെയർമാൻ സി ബാലൻ അധ്യക്ഷനായി. ജില്ലാ ചെയർമാൻ സത്യനാഥൻ മാടഞ്ചേരി, ജൂറി ചെയർമാൻ എം ജി ബൽരാജ്, കെ കെ ദീപു , സി ബൈജു , കെ കെ ഫാറൂഖ്, ഇ ചന്ദ്രൻ , അമീറലി, എൻ കെ വിജയഭാരതി എന്നിവർ പ്രസംഗിച്ചു.
Comments

COMMENTS

error: Content is protected !!