KERALAMAIN HEADLINES
റേഷന്‍കടകളില്‍ നിന്നുള്ള ആട്ട വിതരണം നിലച്ചേക്കും
മുന്‍ഗണനാവിഭാഗക്കാര്‍ക്ക് റേഷന്‍ കടകളില്‍ നിന്നു ലഭിക്കുന്ന ആട്ട വിതരണം പൂര്‍ണമായും നിലച്ചേക്കും. കേന്ദ്രവിഹിതം കുത്തനെ കുറഞ്ഞതിനെ തുടര്‍ന്നാണ് വിതരണം നിലയ്ക്കുന്നത് . നിലവില്‍ പല റേഷന്‍ കടകളിലും ആട്ട ലഭ്യമല്ല. കേരളത്തിനായി കേന്ദ്രം നല്‍കിയിരുന്ന റേഷന്‍ ഗോതമ്പില്‍ 6459.07 മെട്രിക് ടണ്‍ ഗോതമ്പാണ് ഒറ്റയടിക്ക് നിര്‍ത്തിയത്.
റേഷന്‍ കാര്‍ഡുകളില്‍ നീല, വെള്ള കാര്‍ഡുടമകള്‍ക്കാണ് ആട്ടയും ഗോതമ്പും ലഭിക്കാതായത്. വിതരണം ചെയ്യുന്ന ആട്ടയുടെ ഗുണനിലവാരത്തെ കുറിച്ച് വ്യാപകമായി പരാതി ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ഗുണനിലവാരം ഇല്ലാത്ത ആട്ട കടകളില്‍ നിന്ന് പിന്‍വലിച്ച് കാലീത്തീറ്റയാക്കുകയായിരുന്നു. ഇതിനിടയിലാണ് കേന്ദ്രം ഗോതമ്പ് ക്വാട്ട നിര്‍ത്തിയത്. പകരം റാഗി നല്‍കുമെന്ന് പറഞ്ഞെങ്കിലും തുടര്‍ നടപടിയുണ്ടായില്ല.
Comments