LOCAL NEWS
ലൈഫ് മിഷൻ അട്ടിമറി, വിലക്കയറ്റം, പിൻവാതിൽ നിയമനം തുടങ്ങിയവയ്ക്കെതിരെ സൗത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി സായാഹ്ന ധർണ്ണ നടത്തി
കൊയിലാണ്ടി: ലൈഫ് മിഷൻ അട്ടിമറി, വിലക്കയറ്റം, പിൻവാതിൽ നിയമനം തുടങ്ങിയവയ്ക്കെതിരെ സൗത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി സായാഹ്ന ധർണ്ണ നടത്തി. മണ്ഡലം പ്രസിഡന്റ് എം.സതീഷ് കുമാറിന്റെ അദ്ധ്യക്ഷതയിൽ ഡി.സി.സി. ജനറൽ സെക്രട്ടറി രാജേഷ് കീഴരിയൂർ ധർണ ഉദ്ഘാടനം ചെയ്തു. വി.ടി. സുരേന്ദ്രൻ ,കെ.പി.വിനോദ് കുമാർ , കെ.സുരേഷ് ബാബു, വൽസരാജ് കേളോത്ത്, സുരേഷ് ബാബു മണമൽ, പി.വി. മനോജ്, പി.വി.സതീഷ് , കെ.കെ. അജിത . വി.വി. പത്മനാഭൻ , ശ്രീധരൻ നായർ പുഷ്പശ്രീ, ടി.എം.രാധ, ശരത് ചന്ദ്രൻ, തുടങ്ങിയവർ സംസാരിച്ചു
Comments