വടകരയില്‍ ഏഴു പേര്‍ കസ്റ്റഡിയില്‍

 

വടകര: പൗരത്വഭേദഗതി ബില്ലിനെതിരെ സംയുക്ത സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെയാണ് ഹര്‍ത്താല്‍. ഹര്‍ത്താല്‍ വിജയിപ്പിക്കുന്നതിന്റെ ഭാഗമായി പലയിടത്തും ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടയുകയുണ്ടായി. വടകര നഗരത്തില്‍ വാഹനം തടയാനെത്തിയ ഏഴു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. നാദാപുരത്തും വാഹനം തടയുകയുണ്ടായി. പോലീസെത്തിയതോടെ ഇവര്‍ പിന്മാറി.
ഹര്‍ത്താലിന്റെ ആദ്യ മണിക്കൂറില്‍ കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കല്ലേറുണ്ടായി. കോഴിക്കോട് കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലേറുണ്ടായതിനെ തുടര്‍ന്ന് സര്‍വീസ് താത്കാലികമായി നിര്‍ത്തിവെച്ചു.
കോഴിക്കോട് കടകള്‍ അടപ്പിക്കാനും വാഹനങ്ങള്‍ തടയാനും ശ്രമിച്ച രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. മലപ്പുറത്ത് സമരാനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു. ഇവിടെ സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്നില്ല.
വടകര നഗരത്തില്‍ കടകള്‍ തുറക്കാന്‍ വ്യാപാരികള്‍ എത്തിയെങ്കിലും പോലീസിന്റെ സാന്നിധ്യമില്ലാത്ത കാരണത്താല്‍ ഇവര്‍ പിന്മാറുന്ന സ്ഥിതിയാണ്. ആവശ്യമായ സഹായം ഉറപ്പാക്കുമെന്ന് പോലീസ് വ്യക്തമാക്കി

Comments

COMMENTS

error: Content is protected !!