വടകര ഗ്രീൻ ടെക്നോളജി സുൽത്താൻ ബത്തേരി നഗരസഭാ അധികൃതർ സന്ദർശിച്ചു
വടകര നഗരസഭയിലെ ജൂബിലി ടാങ്കിന ടുത്തുള്ള സംസ്ഥാനത്തെ ആദ്യ ഗ്രീൻ ടെക്നോളജി സെന്റർ സന്ദർശിക്കാൻ സുൽത്താൻ ബത്തേരി നഗരസഭാ അധികൃതരെത്തി. നഗരസഭ അധികൃതരും ഹരിതകർമ്മ സേനാംഗങ്ങളുമാണ് വടകരയിലെത്തിയത്.
നഗരസഭ ചെയർപേഴ്സൺ കെ. പി.ബിന്ദു, സെക്രട്ടറി എൻ.കെ. ഹരീഷ്, ഹരിയാലി കോർഡിനേറ്റർ മണലിൽ മോഹനൻ, ഹരിയാലി സെക്രട്ടറി അനില പി. കെ, പ്രസിഡന്റ് അനിത വി. പി എന്നിവർ സംഘത്തെ സ്വീകരിച്ചു.നാരായണ നഗരത്തിലുള്ള എം.ആർ.എഫ്, പഴയ ബസ് സ്റ്റാൻഡിലെ ദ്വാരക ബിൽഡിങ്ങിലെ ഗ്രീൻ ഷോപ്പ്, റൻ്റ് ഷോപ്പ്, റിപ്പയർ ഷോപ്പ്, സ്വാപ്പ് ഷോപ്പ്, ഹരിയാലി ഓഫീസ് ,നഗരസഭ പാർക്ക്, എയറോബിക് കമ്പോസ്റ്റ് യൂണിറ്റുകൾ എന്നിവയും സംഘം സന്ദർശിച്ചു.
സന്ദർശന പഠന സംഘത്തിൽ ബത്തേരി നഗരസഭാ സെക്രട്ടറി അലി അസ്കർ, വൈസ് ചെയർപേഴ്സൺ എൽസി പൗലോസ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ ലിഷ, ഷാമില ജുനൈസ്, സാലി പൗലോസ്, എച്ച്.ഐ സന്തോഷ് കുമാർ, ജെ.എച്ച്.ഐ സവിത പി.എസ് എന്നിവർ നേതൃത്വം നൽകി.