വടകര നഗരസഭയില്‍ ഏറെയും വനിതാ കൗണ്‍സിലര്‍മാര്‍
വടകര: 47 വാര്‍ഡുകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട കൗണ്‍സിലര്‍മാരില്‍ വനിതകളുടെ ബാഹുല്യം കൊണ്ട് വടകര നഗരസഭ കൗണ്‍സില്‍ ഇത്തവണ ശ്രദ്ധേയമാവും. 29 വനിതാ കൗണ്‍സിലര്‍മാരാണ് അധികാരത്തിലേറുന്ന പുതിയ കൗണ്‍സിലില്‍ അംഗങ്ങളായി എത്തുന്നത്. എല്‍.ഡി.എഫില്‍ നിന്ന് 27 കൗണ്‍സിലര്‍മാര്‍, യു.ഡി.എഫ് പ്രതിനിധികള്‍ 16, ബി.ജെ.പി മൂന്ന്, എസ്.ഡി.പി.ഐ ഒന്ന് എന്നിങ്ങനെയാണ് പുതിയ കൗണ്‍സിലിലെ അംഗസംഖ്യ.
ബി.ജെ.പിയുടെ മൂന്ന് കൗണ്‍സിലര്‍മാരും എല്‍.ജെ.ഡി യിലെ രണ്ട് പേരും സ്‌ത്രീകളാണ്. എല്‍.ഡി.എഫിലെ പ്രബല കക്ഷിയായ സി.പി.എം കൗണ്‍സിലര്‍മാര്‍ 22 പേരാണുള്ളത്. അതില്‍ 11 പേര്‍ സ്‌ത്രീകളും 11 ആള്‍ക്കാര്‍ പുരുഷന്മാരുമാണെന്നതും ശ്രദ്ധേയമാണ്. രണ്ടംഗങ്ങളുള്ള സി.പി.ഐ യുടെ പ്രാതിനിധ്യവും ഇരു വിഭാഗത്തില്‍ നിന്നും ഓരോ ആള്‍ വീതമാണ്. ഓരോ കൗണ്‍സിലര്‍ വീതമുള്ള ഐ.എന്‍.എലി.ന്റെയും എസ്‌ഡിപിഐ യുടേയതും പുരുഷന്മാരാണ്.
യു.ഡി.എഫിലെ കോണ്‍ഗ്രസില്‍ നിന്ന് ഏഴ് പേര്‍ കൗണ്‍സിലില്‍ എത്തിയപ്പോള്‍ അതില്‍ ആറു പേരും വനിതകളാണ്. മുസ്ലിം ലീഗിലെ ഒമ്പത് പേരില്‍ വനിതാ പ്രാതിനിധ്യം ആറും പുരുഷന്മാര്‍ മൂന്നും മാത്രമാണ്.