KERALAMAIN HEADLINES
വയനാട്ടിൽ വീണ്ടും മാവോയിസ്റ്റ് ആക്രമണം

വയനാട്ടിൽ വീണ്ടും മാവോയിസ്റ്റ് ആക്രമണം. തലപ്പുഴ കമ്പമലയിലെ കെഎഫ്‌ഡിസി ഓഫിസ് സായുധ സംഘം അടിച്ചു തകർക്കുകയും ഓഫിസിൽ പോസ്റ്റർ പതിപ്പിക്കുകയും ചെയ്തു. സംഭവത്തിനു പിന്നാലെ പ്രദേശത്ത് തണ്ടർബോൾട്ട് സംഘം തെരച്ചിൽ ആരംഭിച്ചു.
ഇന്ന് ഉച്ചയോടെയാണ് സംഭവം. ആറംഗ സംഘം ഓഫിസിലെത്തി ഉദ്യോഗസ്ഥരെ കണ്ട് സംസാരിച്ച ശേഷം ഓഫിസിന്‍റെ ചില്ലുകൾ തകർക്കുകയായിരുന്നു. കമ്പമല പാടിയിലെ തൊഴിലാളികൾക്ക് വാസയോഗ്യമായ വീട് നൽകണമെന്നാവശ്യപ്പെട്ട് സിപിഐ മാവോയിസ്റ്റിന്‍റെ പേരിലുള്ളതാണ് പോസ്റ്ററുകൾ.

അക്രമണത്തിനു പിന്നാലെ സായുധ സംഘം അടുത്ത കാട്ടിലേക്ക് മറഞ്ഞു. ഇവർക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്.

Comments