വയനാട്ടിൽ സിറ്റിങ് സീറ്റ് കൈവിട്ടു.

വയനാട് ജില്ല ഇടതു തരംഗത്തിന് പുറത്തു നിന്നു. മൂന്നു നിയോജക മണ്ഡലങ്ങളിൽ രണ്ടെണ്ണം യു.ഡി.എഫ് നേടി. ജില്ലാ ആസ്ഥാനമായ കല്പറ്റയിൽ രാജ്യ സഭാ എം.പി സ്ഥാനത്തു നിന്നും നിയമസഭയിലേക്ക് മത്സരിക്കാനെത്തിയ എം.വി ശ്രേയംസ് കുമാർ പരാജയപ്പെട്ടു. ഇടതു മുന്നണിയിലും വലതു മുന്നണിയിലും നിന്ന് പരാജയം ഏറ്റുവാങ്ങിയ സ്ഥാനാർത്ഥിയായി. കോൺഗ്രസിലെ ടി. സിദ്ധീഖ് ആണ് വിജയം നേടിയത്.

സുൽത്താൻ ബത്തേരിയിൽ 2016 ലെ വിജയം നിലനിർത്തി. കോൺഗ്രസിലെ ഐ.സി ബാലകൃഷ്ണൻ 11,822 വോട്ടുകളുടെ ഭൂരിപക്ഷം നേടി. സി.പി.എമ്മിൻ്റെ എം.എസ് വിശ്വനാഥനായിരുന്നു എതിർ സ്ഥാനാർത്ഥി. എൻ.ഡി.എ പക്ഷത്തു നിന്നു മത്സരിച്ച സി.ജെ ജാനു 15,198 വോട്ടുകൾ നേടി.

മാനന്തവാടിയിൽ എൽ.ഡി.എഫ് ആധിപത്യം തുടരുന്നു. ഓ.ആർ കേളു 9,252 വോട്ടുകളുടെ ഭൂരിപക്ഷത്തിന് ജയിച്ചു. സി.പി.എം ലെ മുതിർന്ന നേതാവാണ് ഇദ്ദേഹം.കഴിഞ്ഞ തവണ 1307 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്‌ വിജയം. ഇത്തവണ ‌  9282ആയി.

ലോക താന്ത്രിക് ജനതാദൾ സംസ്ഥാന പ്രസിഡൻ്റ് കൂടിയായ ശ്രേയംസ് കുമാർ ഇപ്പോൾ മാതൃഭൂമി പത്രത്തിൻ്റെ എം.ഡി.യാണ്. പിതാവ് വീരേന്ദ്രകുമാർ മരിച്ചതോടെ ഒഴിവു വന്ന രാജ്യസഭാ സീറ്റ് അദ്ദേഹത്തിന് ലഭിച്ചു. 2016 ൽ സി.പി.എം  വൻ ഭൂരിപക്ഷത്തോടെ വിജയിച്ച മണ്ഡലമാണ് കല്പറ്റ. അന്ന് യു.ഡി.എഫ് സ്ഥാനാർഥിയായിരുന്നു.

 

 

Comments

COMMENTS

error: Content is protected !!