CALICUT

 വയറ്റിൽ കത്രിക: മെഡിക്കൽ കോളജ് അഭ്യന്തര അന്വേഷണ റിപ്പോർട്ടിൽ വിശ്വാസമില്ലെന്ന് പരാതികാരി

വയറ്റിൽ കത്രിക കണ്ടെത്തിയ സംഭവത്തിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആഭ്യന്തര അന്വേഷണ കമീഷൻ നൽകിയ റിപ്പോർട്ടിൽ വിശ്വാസമില്ലെന്ന് പരാതിക്കാരി. ആദ്യം മുതൽ പ്രചരിപ്പിച്ച റിപ്പോർട്ട് തന്നെയാണ് ഇപ്പോൾ മനുഷ്യാവകാശ കമീഷനും നൽകിയിരിക്കുന്നത്. സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ കമീഷന്‍റെ റിപ്പോർട്ടിലാണ് പ്രതീക്ഷയെന്നും അടിവാരം സ്വദേശി ഹർഷിന പറഞ്ഞു.

കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ ശസ്ത്രക്രിയക്കിടെ യുവതിയുടെ ശരീരത്തിൽ കത്രിക മറന്നുവെച്ച സംഭവത്തിൽ ശസ്ത്രക്രിയാ ഉപകരണങ്ങൾ നഷ്ടപ്പെട്ടിട്ടില്ലെന്നാണ് കോഴിക്കോട് മെഡിക്കൽ കോളജ് നിയോഗിച്ച ആഭ്യന്തര കമീഷൻ റിപ്പോർട്ട് നൽകിയത്.

ഗൈനക് ഓങ്കോളജിസ്റ്റ് ഡോ. സന്തോഷ് കുര്യാക്കോസ്, ഗൈനകോളജിസ്റ്റ് സജല വിമൽരാജ്, യൂറോളജിസ്റ്റ് ഡോ. എം. മണികണ്ഠൻ എന്നിവരടങ്ങിയ ആഭ്യന്തര അന്വേഷണ സംഘമാണ് റിപ്പോർട്ട് നൽകിയത്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button