തെരഞ്ഞെടുപ്പ് ബോധവൽക്കരണം നടത്തി

കോഴിക്കോട്‌: നിയമസഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി താമരശേരി താലൂക്ക് ഇലക്ഷൻ വിഭാഗത്തിന്റെ നേതൃത്വത്തിൽ കൊടുവള്ളി, തിരുവമ്പാടി നിയോജക മണ്ഡലങ്ങളിലെ വട്ടച്ചിറ, പറശ്ശേരി, പയോണ, മഞ്ഞക്കടവ് അംബേദ്കർ, വെണ്ടേക്കുംപൊയിൽ തുടങ്ങിയ പട്ടിക വർഗ്ഗ കോളനികളിൽ തെരഞ്ഞെടുപ്പ് ബോധവൽകരണ പരിപാടി (സ്വീപ്) സംഘടിപ്പിച്ചു.

മാസ്റ്റർ ട്രെയ്നർ എം.കെ അബ്ദുൾഷമീറിന്റെ നേതൃത്വത്തിൽ ട്രെയ്നർമാരായ ടി. സുബൈർ, പി. കെ. ശ്രീജ എന്നിവർ കോളനി നിവാസികൾക്ക് വിവി പാറ്റ്, ബാലറ്റ് യൂണിറ്റ് എന്നിവ പരിചയപ്പെടുത്തി.

Comments

COMMENTS

error: Content is protected !!