വാവ സുരേഷ് ആശുപത്രി വിട്ടു

പാമ്പുകടിയേറ്റതിന് പിന്നാലെ അതീവ ഗുരുതരാവസ്ഥയിലായിരുന്ന വാവ സുരേഷ് ഏഴാം ദിവസമാണ് ആരോഗ്യം വീണ്ടെടുത്ത് വീട്ടിലേക്ക് മടങ്ങുന്നത്. കോട്ടയം മെഡിക്കല്‍ കോളേജിലെ മികച്ച ചികിത്സ രീതികളാണ് വാവ സുരേഷിനെ പ്രതീക്ഷിച്ചതിലും വേഗം ജീവിതത്തിലേക്ക് തിരികെ കൊണ്ട് വന്നത്.

തന്റെ ആരോഗ്യത്തിനും തിരിച്ചുവരവിനും വേണ്ടി പ്രാര്‍ത്ഥിച്ചവര്‍ക്ക് സുരേഷ് നേരത്തെ തന്നെ നന്ദി അറിയിച്ചിരുന്നു. ഇനി വേണ്ട കരുതലുകളോടും മുന്നൊരുക്കങ്ങളോടും കൂടിയായിരിക്കും പാമ്പുപിടിത്തമെന്നും അദ്ദേഹം മന്ത്രി വി എന്‍ വാസവന് ഉറപ്പു നല്‍കുകയും ചെയ്തിരുന്നു. ഇനി കുറച്ചുനാള്‍ സുരേഷ് വിശ്രമത്തിലായിരിക്കും എന്നും നേരത്തെ വ്യക്തമാക്കിയിരുന്നു.

Comments

COMMENTS

error: Content is protected !!