വാർത്തകൾ അടിസ്ഥാനരഹിതം; ഇത് ധോണിയെ ‘വിരമിപ്പിക്കാനുള്ള’ ശ്രമം

ഇംഗ്ലണ്ട് ലോകകപ്പിലെ ഇന്ത്യയുടെ അവസാന മത്സരത്തിനു ശേഷം മഹേന്ദ്ര സിങ് ധോണി വിരമിച്ചേക്കുമെന്ന വാർത്തകൾക്ക് അടിസ്ഥാനമില്ല. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിലെ (ബിസിസിഐ) മുതിർന്ന അംഗത്തെ ഉദ്ധരിച്ചാണ് ഇന്നലെ മുതൽ വാർത്താ ഏജൻസികൾ‌ ധോണിയുടെ വിരമിക്കൽ സാധ്യതാ വാർത്ത റിപ്പോർട്ട് ചെയ്തു തുടങ്ങിയത്. എന്നാൽ, ഇങ്ങനയൊരു കാര്യം ഇതുവരെ ധോണി വേണ്ടപ്പെട്ടവരുമായി ചർച്ച ചെയ്തിട്ടില്ലെന്ന് താരവുമായി അടുപ്പമുള്ളവർ മനോരമയോടു പറഞ്ഞു.

 

മുൻപ് ക്യാപ്റ്റൻ സ്ഥാനം ഉപേക്ഷിച്ചത് ഉൾപ്പെടെ ധോണിയുടെ തീരുമാനങ്ങൾ പലതും അപ്രതീക്ഷിതമായിരുന്നതിനാൽ, വിരമിക്കലിന്റെ കാര്യത്തിലും ഇത്തരമൊരു നാടകീയത പ്രതീക്ഷിക്കാമെന്ന തരത്തിലാണ് അഭ്യൂഹങ്ങൾ. മുൻ ബിസിസിഐ പ്രസിഡന്റ് എൻ. ശ്രീനിവാസൻ, കോച്ച് രവി ശാസ്ത്രി, ക്യാപ്റ്റൻ വിരാട് കോലി എന്നിവരുമായാണ് ധോണി പ്രധാന കാര്യങ്ങൾ ചർച്ച ചെയ്യാറ്. എന്നാൽ, ഇതുവരെ ധോണി വിരമിക്കലിനെക്കുറിച്ചു പറഞ്ഞിട്ടില്ലെന്ന് എൻ. ശ്രീനിവാസനുമായി അടുപ്പമുള്ള ബിസിസിഐ വൃത്തങ്ങളും അറിയിച്ചു.
Comments

COMMENTS

error: Content is protected !!