LOCAL NEWS

വിദ്യാർഥികളുടെ ആരോഗ്യ സംരക്ഷണത്തിന് പ്രത്യേക പരിഗണന നൽകിയുള്ള സംരംഭം; കൊയിലാണ്ടി നഗരസഭ പന്തലായനി ഗവ:ഹയർ സെക്കണ്ടറി സ്കൂളിന് ജിം സമർപ്പിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ പന്തലായനി ഗവ:ഹയർ സെക്കണ്ടറി സ്കൂളിന് ജിം സമർപ്പിച്ചു. 5 ലക്ഷം രൂപ ചെലവിൽ വിദ്യാർഥികളുടെ ആരോഗ്യ സംരക്ഷണത്തിന് പ്രത്യേക പരിഗണന നൽകിയുള്ള സംരംഭം കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൻ സുധ കിഴക്കെപ്പാട്ട് അധ്യക്ഷത വഹിച്ചു. പരിപാടിയിൽ സംസ്ഥാന തല വിജയികളെ എം.എൽ.എ. ഉപഹാരങ്ങൾ നൽകി അനുമോദിച്ചു.

ഉപാധ്യക്ഷൻ കെ.സത്യൻ, സ്ഥിരം സമിതി അധ്യക്ഷരായ നിജില പറവക്കൊടി, ഇ.കെ.അജിത്, കെ.എ. ഇന്ദിര, കൗൺസിലർമാരായ പി.പ്രജിഷ, വത്സരാജ് കേളോത്ത്, എ.അസീസ്, കെ.കെ.വൈശാഖ്, വി.രമേശൻ,
പി.ടി.എ പ്രസിഡൻ്റ് സുരേഷ് ബാബു, പ്രിൻസിപ്പൽ എ.പി.പ്രബീത്, ജി.എം.വി.എച്ച്.എസ്. പ്രിൻസിപ്പൽ ഷൈനി, സ്കൂൾ പ്രധാനാധ്യാപിക എം.കെ.ഗീത, പി.കെ.രഘുനാഥ്, ജെസ്സി എന്നിവർ സംസാരിച്ചു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button