CALICUTDISTRICT NEWS

വീടുകളിൽ 32,778 പേർ വോട്ട് രേഖപ്പെടുത്തി

കോഴിക്കോട്‌: ഹാജരാവാത്ത വോട്ടർമാരുടെ വിഭാഗത്തിൽ വ്യാഴാഴ്ച വൈകീട്ട്  വരെ വോട്ടു രേഖപ്പെടുത്തിയത് 32,778 പേർ. വടകര മണ്ഡലത്തിൽ 2,453 കുറ്റ്യാടിയിൽ 2,857 നാദാപുരത്ത് 3,261 കൊയിലാണ്ടിയിൽ 1,966 പേരാമ്പ്രയിൽ 2,643 ബാലുശ്ശേരിയിൽ 3,142 എലത്തൂരിൽ 3,334 കോഴിക്കോട് നോർത്തിൽ 2,366 കോഴിക്കോട് സൗത്തിൽ 1,540 ബേപ്പൂരിൽ 1,633 കുന്ദമംഗലത്ത് 2,699 കൊടുവള്ളിയിൽ 2,429 തിരുവമ്പാടിയിൽ 2,455 എന്നിങ്ങനെയാണ് വോട്ടുകൾ രേഖപ്പെടുത്തിയത്.

വീടുകളിൽ കഴിയുന്ന ഭിന്നശേഷിക്കാർ, 80 വയസ്സ് കഴിഞ്ഞവർ എന്നിവർക്ക് പുറമെ കോവിഡ് രോഗികൾക്കും ക്വാറന്റൈനിൽ കഴിയുന്നവരുമാണ് ഇത്തരത്തിൽ വോട്ട് രേഖപ്പെടുത്തുന്നത്. ജില്ലയിൽ 34,855 പേരാണ് ഇത്തരം വോട്ടിന് അർഹരായിട്ടുള്ളത്. ഏപ്രിൽ അഞ്ചാം തീയതിയോടെ അർഹരായ മുഴുവൻ പേരുടേയും തപാൽ വോട്ടുകൾ രേഖപ്പെടുത്തുന്ന വിധം നടപടി ക്രമങ്ങൾ തുടരുകയാണ്

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button