CRIME
വീട്ടുമുറ്റത്ത് കാർ കത്തിനശിച്ചു
കോഴിക്കോട് : വീടിന്റെ പോർച്ചിൽ നിർത്തിയിട്ട കാർ കത്തിനശിച്ചു. മുണ്ടിക്കൽതാഴം മുൻ കൗൺസിലർ കോട്ടാംപറമ്പ് തച്ചേടത്ത് കോയയുടെ മകൻ മാനിശ്ശേരി മുസ്തഫയുടെ ഹ്യുണ്ടായ് ഐ-10 കാറാണ് കത്തിനശിച്ചത്. തിങ്കളാഴ്ച പുലർച്ചെ രണ്ടര മണിയോടെയാണ് കാറിന് തീപിടിച്ചത്. വീട്ടിൽ ആരുമുണ്ടായിരുന്നില്ല. വെള്ളിമാട്കുന്ന് അഗ്നിശമനസേനയാണ് തീ പൂർണമായും അണച്ചത്. ഉടമസ്ഥൻ മുസ്തഫ ഗൾഫിലായതിനാൽ കാർ ആരും ഉപയോഗിക്കുന്നില്ല. 20 ദിവസം മുമ്പ് സ്റ്റാർട്ടാക്കിയിരുന്നതായി ബന്ധുക്കൾ അറിയിച്ചു. തീപടർന്ന് വീടിന്റെ രണ്ട് ജനലുകളും പോർച്ചിന്റെ ചുമരും മേൽക്കൂരയുടെ ഭാഗങ്ങളും അടർന്നുവീണിട്ടുണ്ട്. കാറിന്റെ പെട്രോൾ ടാങ്കിന് തീപിടിക്കാത്തതിനാൽ വലിയ നാശനഷ്ടം ഒഴിവായി.
Comments