വീണ്ടും വിദ്യാലയത്തിലേക്ക്‌: എന്‍.എസ്‌.എസ്‌ യുണിറ്റ്‌ സ്‌കൂള്‍ ശുചീകരിച്ചു

ചിങ്ങപുരം: വീണ്ടും വിദ്യാലയത്തിലേക്ക്‌ എന്ന പരിപാടിയുടെ ഭാഗമായി സി.കെ.ജി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്‌.എസ്‌ യൂണിറ്റ്‌ സ്‌കൂള്‍ പരിസരം ശുചീകരിച്ചു. കോവിഡ്‌ മാനദണ്ഡങ്ങള്‍ പാലിച്ച്‌ അഞ്ച്‌ പേര്‍ വീതമുള്ള 4 ഗ്രൂപ്പുകളാണ്‌ സ്‌കൂള്‍ ശുചീകരണത്തിന്‌ നേതൃത്വം നല്‍കിയത്‌.
സ്‌കൂള്‍ ക്യാമ്പസിന്‌ ചുറ്റുമുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്യല്‍, ക്ലാസ്‌ റൂമുകള്‍ തയ്യാറാക്കല്‍ എന്നീ പ്രവര്‍ത്തനങ്ങളാണ്‌ നടത്തിയത്‌. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ശ്യാമള പി, എന്‍എസ്‌എസ്‌ പ്രോഗ്രാം ഓഫീസര്‍ ദീപ .കെ എന്നിവരുടെ നേതൃത്വത്തിലാണ്‌ ശുചീകരണം നടത്തിയത്‌.

Comments

COMMENTS

error: Content is protected !!