Sports
വെസ്‌റ്റിന്‍ഡീസിന് ജയം , അഫ്‌ഗാനിസ്‌ഥാനെ തോല്‍പ്പിച്ചത് 23 റണ്‍സിന്
ലീഡ്‌സ്: ഇത്തിരിക്കുഞ്ഞന്മാരായ അഫ്‌ഗാനിസ്‌ഥാന്‍ ലോകകപ്പ് ക്രിക്കറ്റില്‍ ഒരു മത്സരം പോലും ജയിക്കാനാകാതെ പുറത്തായി. ഇന്നലെ നടന്ന തങ്ങളുടെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ വെസ്‌റ്റിന്‍ഡീസിനോട് 23 റണ്‍സിനാണ് അവര്‍ പരാജയം രുചിച്ചത്.
മത്സരത്തില്‍ ആദ്യം ബാറ്റുചെയ്‌ത വിന്‍ഡീസ് ഷായ് ഹോപ്പ്(77), എവിന്‍ ലൂയിസ്(58), നിക്കോളാസ് പൂരാന്‍(58), ജയിംസ് ഹോള്‍ഡര്‍(45) എന്നിവരുടെ ബാറ്റിങ് മികവില്‍ ആറു വിക്കറ്റ് നഷ്‌ടത്തില്‍ 311 റണ്‍സാണ് നേടിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്‌ഗാന്‍ കിണഞ്ഞു പൊരുതിയെങ്കിലും 50 ഓവറില്‍ 288 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളു. 93 പന്തില്‍ നിന്ന് എട്ടു ബൗണ്ടറികളോടെ 86 റണ്‍സ് നേടിയ ഇക്രം അലിഖില്‍, 78 പന്തില്‍ 62 റണ്‍സ് നേടിയ റഹ്‌മത്ത് ഷാ, 32 പന്തില്‍ നിന്ന് 40 റണ്‍സ് നേടിയ അഷ്‌ഗര്‍ അഫ്‌ഗാന്‍ എന്നിവരാണ് അഫ്‌ഗാനിസ്‌ഥാനു വേണ്ടി മികച്ച പ്രകടനം കാഴ്‌ചവച്ചത്.
ഒരു മത്സരം പോലും ജയിക്കാനായില്ലെങ്കിലും ക്രിക്കറ്റ് പ്രേമികളുടെ കൈയടി നേടിയാണ് അഫ്‌ഗാന്‍ മടങ്ങുന്നത്. ലോകകപ്പില്‍ ഇന്ത്യ, പാകിസ്‌താന്‍ തുടങ്ങിയ വമ്പന്മാരെ വിറപ്പിച്ച ശേഷമാണ് അവര്‍ കീഴടങ്ങിയത്.

Comments