CALICUT
വൈവിധ്യങ്ങളുമായി ഓണം ഹാൻലൂം എക്സ്പോ തുടങ്ങി
വ്യവസായ വാണിജ്യ വകുപ്പ് ,കൈത്തറി വസ്ത്ര ഡയറക്ടറേറ്റ് ,ജില്ലാ വ്യവസായ കേന്ദ്രം ,കൈത്തറി വികസന സമിതിയുടെ യും സംയുക്ത ആഭിമുഖ്യത്തിൽ ഓണം ഹാൻലൂം എക്സ്പോ സ്റ്റേഡിയം കോമ്പൗണ്ടിൽ തുടങ്ങി. എക്സ്പോ ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ നജീബ് പി എ ഉദ്ഘാടനം ചെയ്തു. 44 സ്റ്റാളുകളിലായിട്ടാണ് പ്രദർശനം ഒരുക്കിയിരിക്കുന്നത്.കൈത്തറി വസ്ത്ര ,കയർ ,കരകൗശല ഉത്പന്ന വിപണനമേള ആഗസ്റ്റ് 26 മുതൽ സപ്തംബർ 9 വരെയാണ് .
വിവിധ വർണങ്ങളിലും ഡിസൈനുകളിലും നെയ്തെടുത്ത കോട്ടൺ സാരികൾ ,സെറ്റ് മുണ്ടുകൾ .ദോത്തികൾ ,കൈലികൾ ,കിടക്കവിരികൾ ,മേശവിരികൾ ,ടവ്വലുകൾ ,ഫർണിഷിങ്ങുകൾ ,ഫ്ളോർമാറ്റുകൾ ,കയർ ,കരകൗശല ഉല്പന്നങ്ങളാണ് മേളയിലുള്ളത് കൈത്തറി ഉല്ലന്നങ്ങൾക്ക് 20 ശതമാനം ഗവ .റിബേറ്റുണ്ട്.
പ്രദർശനം രാവിലെ 9.30 മുതൽ രാത്രി 8 മണി വരെ
Comments