KOYILANDILOCAL NEWS
വ്യവസായി സമിതി ഓഫീസ് ഉദ്ഘാടനം ബുധനാഴ്ച
പേരാമ്പ്ര: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി പേരാമ്പ്ര സൗത്ത് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ജൂൺ 29ന് ബുധനാഴ്ച കാലത്ത് പത്ത് മണിക്ക് സമിതി സംസ്ഥാന പ്രസിഡന്റ് വി കെ സി മമ്മദ് കോയ നിർവഹിക്കും. ചടങ്ങിൽ എസ് എസ് ഏൽ സി, പ്ലസ് ടു ഉന്നത വിജയികളെ അനുമോദിക്കും. സി കെ ചന്ദ്രൻ അധ്യക്ഷനാവുന്ന ചടങ്ങിൽ ജനപ്രതിനിധികളും വ്യാപാരി നേതാക്കളും പങ്കെടുക്കും. പഴയകാല വ്യാപാരികളെ ആദരിക്കുകയും ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു.
Comments