ശബരിമല ഡ്യൂട്ടിക്കെത്തുന്ന പൊലീസുകാര്‍ക്കുള്ള സൗജന്യ മെസ് സൗകര്യം ആഭ്യന്തരവകുപ്പ് പിന്‍വലിച്ചു

ശബരിമല ഡ്യൂട്ടിക്കെത്തുന്ന പൊലീസുകാര്‍ക്കുള്ള സൗജന്യ മെസ് സൗകര്യം ആഭ്യന്തരവകുപ്പ് പിന്‍വലിച്ചു. ആഭ്യന്തരവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിയാണ് ഉത്തരവിറക്കിയത്. പൊലീസുകാരുടെ പ്രതിദിന അലവന്‍സില്‍ നിന്ന് ഭക്ഷണം കഴിക്കണമെന്നാണ് പുതിയ ഉത്തരവ്.

ശബരിമലയില്‍ ഭക്ഷണം കഴിക്കുന്ന എല്ലാ ഉദ്യോഗസ്ഥരും ചേര്‍ന്ന് മെസ് കമ്മിറ്റിയുണ്ടാക്കണമെന്നാണ് സര്‍ക്കാരിന്റെ നിര്‍ദേശം. പൊലീസുകാര്‍ക്ക് ദിവസം നല്‍കുന്ന അലവന്‍സില്‍ നിന്ന് നൂറ് രൂപ ഈടാക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.

ഭക്ഷണത്തിനായുള്ള സൗജന്യ മെസ് സൗകര്യം പിൻവലിച്ചതിനെതിരെ സേനയിൽ അതൃപ്തി ശക്തമാവുകയാണ്. പ്രതിഷേധവുമായി പൊലീസ് സംഘടനകൾ രംഗത്തെത്തി.മെസിനുള്ള പണം സർക്കാർ ഏറ്റെടുക്കണമെന്ന് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി.  ശബരിമലയിൽ ജോലി ചെയ്യുന്ന പൊലീസുകാർക്ക് വർഷങ്ങളായി നൽകിവന്നിരുന്ന ഭക്ഷണത്തിനായുള്ള സൗജന്യ മെസ് സൗകര്യമാണ് പിൻവലിച്ചിരിക്കുന്നത്. കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തര മന്ത്രിയായിരുന്ന കാലത്തായിരുന്നു ഭക്ഷണത്തിനുള്ള ഇളവ് ആദ്യമായി അനുവദിച്ച് നൽകുന്നത്. പിന്നീട് വന്ന ഉമ്മൻ ചാണ്ടി സർക്കാർ ഇത് പൂർണമായും സൗജന്യമാക്കുകയായിരുന്നു. പൊലീസുകാരുടെ ഭക്ഷണത്തിനുള്ള മുഴുവൻ തുകയും സർക്കാരാണ് നൽകിയിരുന്നത്. ഇനിമുതൽ സൗജന്യഭക്ഷണം നൽകാനാവില്ലെന്നാണ് ആഭ്യന്തര വകുപ്പിന്റെ നിലപാട്.

ശബരിമലയിൽ ഡ്യൂട്ടിയുള്ള എല്ലാ പൊലീസുകാരും ചേർന്ന് മെസ് കമ്മിറ്റിയുണ്ടാക്കണമെന്നാണ് സർക്കാരിന്റെ പുതിയ നിർദേശം.പൊലീസുകാർക്ക് ദിവസേന നൽകുന്ന അലവൻസിൽ നിന്ന് നൂറ് രൂപ ഈടാക്കണമെന്നും പുതിയ ഉത്തരവിലുണ്ട്. 

Comments

COMMENTS

error: Content is protected !!