ശ്രീറാം വെങ്കിട്ടരാമന്‍ ഇന്ന് പുറത്തിറങ്ങും; ജാമ്യം റദ്ദാക്കാന്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഇന്ന് പുറത്തിറങ്ങും. മെഡിക്കല്‍ കോളേജില്‍ നിന്നും തിരുവനന്തപുരത്തെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റാനാണ് ബന്ധുക്കളുടെ തീരുമാനം.

 

നട്ടെല്ലിനും തലയ്ക്കും പരിക്കേറ്റതിനാല്‍ വിദഗ്ധ ചികിത്സ വേണമെന്നാണ് ബന്ധുക്കള്‍ പറയുന്നത്. അതേസമയം, ജാമ്യം റദ്ദാക്കണമെന്ന് കാണിച്ച് സര്‍ക്കാര്‍ ഇന്ന് മേല്‍ക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കും. മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടാണ് അപ്പീല്‍ നല്‍കാന്‍ തീരുമാനിച്ചത്.
Comments
error: Content is protected !!