സംസ്ഥാനത്തെ പ്രൈമറി ക്ലാസുകളിലെ അസംബ്ലി; സംസ്ഥാന ബാലാവകാശ കമ്മിഷൻ റിപ്പോർട്ട് തേടി

സംസ്ഥാനത്തെ എൽ.പി, യു.പി. തലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികളെ സ്‌കൂൾ മുറ്റത്തുനിർത്തി അസംബ്ലി നടത്തുന്നതിൽ സംസ്ഥാന ബാലാവകാശ കമ്മിഷൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട്  റിപ്പോർട്ട് തേടി.

എൽ.പി, യു.പി സ്‌കൂളുകളോടു ചേർന്ന് പി ടി എ കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രീപ്രൈമറി ക്ലാസുകൾ പ്രവർത്തിക്കുന്ന ചില വിദ്യാലയങ്ങളിൽ നാല് വയസ്സുപോലുമാകാത്ത നഴ്സറി കുട്ടികളെപ്പോലും അസംബ്ലിയിൽ നിർത്താറുണ്ട്. വെയിലിന്റെ ചൂടും തുടർച്ചയായി നിൽക്കാനുള്ള പ്രയാസവും കാരണം ചിലരെങ്കിലും വീണുപോകാറുമുണ്ട്.

ഇതിനെതിരേ  എം ടി. മുർഷിദ് ബാലവകാശ കമ്മിഷന് സമർപ്പിച്ച പരാതി പരിഗണിച്ചാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് റിപ്പോർട്ട് തേടിയത്. റിപ്പോർട്ട് സമർപ്പിക്കുന്നതിന് ഈ മാസം ഒൻപതുവരെ സമയം അനുവദിച്ചിട്ടുണ്ട്.
Comments

COMMENTS

error: Content is protected !!