സംസ്ഥാനത്ത് ഓണക്കിറ്റുകൾ കിട്ടാൻ വൈകും

സംസ്ഥാനത്ത് ഓണക്കിറ്റുകൾ കിട്ടാൻ വൈകും.23-ാം തീയതി മുതൽ വിതരണം തുടങ്ങാനാണ് ഭക്ഷ്യവകുപ്പ് ആലോചിക്കുന്നത്. കിറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന സാധനങ്ങൾ സപ്ലൈകോയിൽ നിലവിൽ സ്റ്റോക്കില്ലാത്തതാണ് പ്രതിസന്ധിക്ക് കാരണമായിരിക്കുന്നത്.

കഴിഞ്ഞവർഷം 87 ലക്ഷം പേർക്ക് കിറ്റ് കൊടുത്ത സ്ഥാനത്ത്  ഇത്തവണ വെറും 6. 07 ലക്ഷം പേർക്ക് മാത്രമാണ് കിറ്റ് ഉള്ളത്.  കൊവിഡ് സാഹചര്യം കുറഞ്ഞതിനാൽ ജനങ്ങളുടെ ബുദ്ധിമുട്ട് കുറഞ്ഞതായാണ് സർക്കാർ ന്യായമായി ചൂണ്ടിക്കാണിക്കുന്നത്.
അതേസമയം സപ്ലൈക്കോയുടെ ഓണച്ചന്തയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് തിരുവനന്തപുരത്ത് നടക്കും. ജില്ലാതലത്തിൽ ഓണച്ചന്തകളുടെ പ്രവർത്തനം നാളെ ആരംഭിക്കും. നിയോജകമണ്ഡലം കേന്ദ്രീകരിച്ചും ഓണച്ചന്തകൾ ആരംഭിക്കും.
Comments

COMMENTS

error: Content is protected !!