KERALAUncategorized
സംസ്ഥാന വ്യാപകമായി മോട്ടോര്‍ വാഹന വകുപ്പിന്റെ ലെയ്ൻ ട്രാഫിക് പരിശോധന തുടങ്ങി
ഗതാഗത വകുപ്പ് മന്ത്രിയുടെ നിര്‍ദേശ പ്രകാരം സംസ്ഥാന വ്യാപകമായി മോട്ടോര്‍ വാഹന വകുപ്പിന്റെ ലെയ്ൻ ട്രാഫിക് പരിശോധന തുടങ്ങി. ലെയ്ൻ ട്രാഫിക് തെറ്റിച്ച് അപകടങ്ങള്‍ വര്‍ധിച്ച് സാഹചര്യത്തിലാണ് മോട്ടോര്‍ വാഹന വകുപ്പ് നിരത്തിലേക്ക് പരിശോധനക്കിറങ്ങിയത്. ആദ്യ ദിവസം ബോധവത്കരണമാണ് ഉദ്യോഗസ്ഥര്‍ നല്‍കിയത്. വരും ദിവസങ്ങളിലും പരിശോധന തുടരും. തുടര്‍ന്ന് പിഴ ചുമത്തുന്നതടക്കമുള്ള കാര്യങ്ങളിലേക്ക് മോട്ടോര്‍ വാഹന വകുപ്പ് കടക്കും.
കേരളത്തിലെ റോഡുകളുടെ വീതി കുറവ് ലൈൻ കൃത്യമായി പാലിക്കുന്നതിന് വെല്ലുവിളിയാണ്. ഇത് നിയമം കർശനമായി പാലിക്കുന്നതിന് തടസമാകുന്നുണ്ട്. എങ്കിലും ഡ്രൈവർമാരെ പരമാവധി കൃത്യമായി ലൈൻ പാലിച്ച് ഓടിക്കുന്നതിനുള്ള ശ്രമമാണ് മോട്ടോർ വാഹന വകുപ്പ് നടത്തിവരുന്നത്.
Comments