DISTRICT NEWSKERALAMAIN HEADLINES

സംസ്ഥാന സ്‌കൂള്‍ കലോത്സവം 2023 ജനുവരി മൂന്ന് മുതല്‍ ഏഴുവരെ കോഴിക്കോട്ട്

സംസ്ഥാന സ്‌കൂള്‍ കലോത്സവം 2023 ജനുവരി മൂന്ന് മുതല്‍ ഏഴുവരെ കോഴിക്കോട്ട് നടക്കും. വിക്രം മൈതാനിയാണ് പ്രധാന വേദി. കൗമാരകലാമാമാങ്കത്തില്‍ വിവിധ സ്‌കൂളുകളില്‍നിന്നുള്ള 14,000 കുട്ടികള്‍ പങ്കെടുക്കും. 1956-ല്‍ ആരംഭിച്ച സ്‌കൂള്‍ കലോത്സവത്തിന് ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലാമേള എന്നാണ് വിശേഷിപ്പിക്കുന്നു.

കോവിഡ് മഹാമാരിയെ തുടര്‍ന്നുണ്ടായ നീണ്ട ഇടവേളയ്ക്കു ശേഷമാണ് ഇക്കുറി വിദ്യാര്‍ഥികള്‍ കലാപ്രകടനങ്ങള്‍ക്കെത്തുന്നത്. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളില്‍നിന്നുമായി ഏകദേശം 14,000 ത്തോളം വിദ്യാര്‍ഥികള്‍ വിവിധ കലാമത്സരങ്ങളില്‍ സംസ്ഥാനതലത്തില്‍ മാറ്റുരയ്ക്കുന്നു. ഒരു കുട്ടിക്ക് മൂന്നു വ്യക്തിഗത ഇനങ്ങളിലും രണ്ട് ഗ്രൂപ്പിനങ്ങളിലും മത്സരിക്കാമെന്നും മന്ത്രി പറഞ്ഞു.

അടുത്ത വര്‍ഷം മുതല്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവ വിജയികള്‍ക്കുള്ള സമ്മാനത്തുക വര്‍ധിപ്പിക്കുന്ന കാര്യം സജീവ പരിഗണയിലാണെന്ന് പൊതു വിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സ്വാഗതസംഘം രൂപീകരണ യോഗം കോഴിക്കോട് ടാഗോര്‍ സെന്റിനറി ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

 

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button