സപ്ലൈകോ ജില്ലാ ഓണം ഫെയര്‍ സെപ്തംബര്‍ ഒന്നിന്   തുടക്കമായി

പലവ്യഞ്ജനങ്ങള്‍ക്കൊപ്പം ഗൃഹോപകരണങ്ങളുമൊരുക്കി സപ്ലൈകോ ഓണം ഫെയര്‍ സപ്തംബര്‍ ഒന്ന്മുതല്‍ കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയത്തില്‍ നടക്കും. എല്ലാവിധ നിത്യോപയോഗ സാധനങ്ങളും ഗൃഹോപകരണ സാധനങ്ങളും മിതമായി വിലക്ക് ഒരേ കുടക്കീഴില്‍ ലഭ്യമാക്കുക എന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായി നടത്തുന്ന ഈ വര്‍ഷത്തെ ഫെയറിന്റെ ഉദ്ഘാടനം സപ്തംബര്‍ ഒന്നിന് വൈകീട്ട് 4.30 ന് തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ നിര്‍വഹിച്ചു.
എം.എല്‍.എ ഡോ. എം.കെ മുനീറിന്റെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ എം.കെ രാഘവന്‍ എം. പി ആദ്യവില്‍പ്പന നിര്‍വ്വഹിക്കും. മുഖ്യാതിഥികളായി എപ്രദീപ്കുമാര്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി എന്നിവര്‍ പങ്കെടുത്തു.
സപ്ലൈകോ ഇത്തവണ ജില്ലയില്‍ 131 ഓണ ചന്തകള്‍ തുറക്കും. നിലവിലുള്ള മാവേലി സ്റ്റോറുകളും സൂപ്പര്‍മാര്‍ക്കറ്റുകളും, പീപ്പിള്‍സ് ബസാര്‍, അപ്നാ ബസാര്‍ എന്നിവയും ഓണ വിപണിയായി മാറും. വേങ്ങേരി, താമരശ്ശേരി, വടകര, കൊയിലാണ്ടി എന്നിവിടങ്ങളിലും പ്രത്യേക വിപണി തുറക്കും.
ഭക്ഷ്യധാന്യങ്ങള്‍, പലവ്യഞ്ജനങ്ങള്‍, പച്ചക്കറികള്‍, മറ്റ് നിത്യോപയോഗ സാധനങ്ങള്‍  എന്നിവ പൊതു വിപണിയിലേതിനേക്കാള്‍ കുറഞ്ഞ വിലയില്‍ ലഭിക്കും. വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ ഒരുക്കിയ സ്റ്റാളുകളില്‍ ഉത്പന്ന പ്രദര്‍ശനവും വില്‍പനയും നടത്തും. കൊയിലാണ്ടി, താമരശ്ശേരി, വടകര താലൂക്കുകളിലെ തെരഞ്ഞെടുത്ത ഔട്ട്ലെറ്റുകളിലും ഗൃഹോപകരണങ്ങള്‍ വിതരണത്തിനെത്തും.
മട്ട അരിക്ക് കിലോ 24 രൂപയ്ക്ക് ലഭ്യമാക്കും. മറ്റ് അരികള്‍ക്ക് 25 രൂപയുമാണ് വില. പച്ചരി – 23, പഞ്ചസാര 22, ചെറുപയര്‍ 61, കടല 42, ഉഴുന്ന് 60, വന്‍പയര്‍ 45, തുവരപരിപ്പ് 58, മുളക് 75, മല്ലി 82, ശബരി വെളിച്ചെണ്ണ അരലിറ്റര്‍ 46, ശബരി ചായ 176, എന്നീ ഇനങ്ങളും സബ്സിഡി വിലയില്‍ ലഭിക്കും. സപ്തംബര്‍ 10 വരെയാണ് മേള.
Comments

COMMENTS

error: Content is protected !!