സഹകരണ സംഘങ്ങളുടെ പ്രവർത്തനം ജില്ലാ തലത്തിൽ സി.പി.എം പാർട്ടി റിപ്പോർട്ട് തേടി

പാര്‍ട്ടിയുടെ കീഴിലുള്ള സഹകരണ സംഘങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ജില്ലാ കമ്മിറ്റികള്‍ക്ക് സിപിഎം നിര്‍ദ്ദേശ നൽകി. നിക്ഷിപ്ത താത്പര്യക്കാര്‍ എവിടെയും ഉണ്ടെന്നും. അവർ അഴിമതി കാട്ടുന്നുവെന്നാണ് വിലയിരുത്തല്‍.  30നകം സംസ്ഥാന സമിതിക്ക് റിപ്പോര്‍ട്ട് കൈമാറണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കരുവന്നൂര്‍ സഹകരണ ബാങ്കിലെ അഴിമതിയുടെ വിവരങ്ങള്‍ പുറത്തുവന്നതോടെ ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിൽ തന്നെ ഇതു സംബന്ധിച്ച് തീരുമാനം ഉണ്ടായിരുന്നു. പാര്‍ട്ടിയുടെ കീഴിലുള്ള എല്ലാ സഹകരണ ബാങ്കുകളുടെയും പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കണമെന്ന് പാര്‍ട്ടി കീഴ്ഘടകങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ഈ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷമായിരിക്കും ബാക്കി നടപടികളിലേക്ക് സിപിഎം സെക്രട്ടേറിയേറ്റ് കടക്കുക.

കരുവന്നൂര്‍ ബാങ്കുമായി ബന്ധപ്പെട്ട തട്ടിപ്പും ആശങ്കകളും വളരെ ഗൗരവമായാണ് പാര്‍ട്ടി എടുത്തിരിക്കുന്നത്. പാർട്ടി കോൺഗ്രസ് വരാനിരിക്കെ തിരുത്തല്‍ നടപടികളുമായി സിപിഎം മുന്നോട്ടു പോകുമെന്നാണ് ഇത് വ്യക്തമാക്കുന്നത്.

കരുവന്നൂര്‍ സഹകരണ ബാങ്കില്‍നിന്ന് അഞ്ചുവര്‍ഷത്തിനുള്ളില്‍ നിക്ഷേപകര്‍ 200 കോടി പിന്‍വലിച്ചത് ക്രൈംബ്രാഞ്ച് അന്വേഷിക്കുകയാണ്. ഇത്ര ചെറിയ കാല ഇത്രയേറെ നിക്ഷേപം പിന്‍വലിച്ചതിനു പിന്നില്‍ ഭരണസമിതിക്ക് പങ്കുണ്ടെന്നാണ് സംശയിക്കുന്നത്.

ബാങ്ക് പ്രതിസന്ധിയിലേക്ക് പോകുന്ന കാര്യമറിഞ്ഞ് ഭരണസമിതിയംഗങ്ങള്‍ വേണ്ടപ്പെട്ടവരുടെ പണം പിന്‍വലിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നുവെന്നാണ് നിഗമനം.

Comments

COMMENTS

error: Content is protected !!