സി.പി.എം പാർട്ടി ഓഫീസുകളിൽ ആദ്യമായി ദേശീയപതാക ഉയർത്തി. തുടരെ വിവാദവും
സി.പി.എം പാർട്ടി ഓഫീസുകളിൽ ആദ്യമായി സ്വാതന്ത്ര്യ ദിന ആഘോഷത്തിൻ്റെ ഭാഗമായി ദേശീയ പതാക ഉയർത്തി. നേതാക്കൾ സ്വാതന്ത്ര്യ ദിന സന്ദേശങ്ങൾ നൽകുകയും ചെയ്തു.
കോൺഗ്രസും, ബി.ജെ.പിയും ഇതിനെ കുറിച്ച് കടുത്ത പരാമശങ്ങളുമായി രംഗത്ത് വന്നു. എങ്കിലും ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികൾക്കാണ് സി.പി.എം തുടക്കമിടുന്നത്. വിവിധ പരിപാടികൾ ഇതിൻ്റെ ഭാഗമായി സംഘടിപ്പിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ പറഞ്ഞു. 1947 ഓഗസ്റ്റ് 15-ന് സംസ്ഥാന ഓഫീസിന് മുന്‍പില്‍ ദേശീയ പതാക അന്നത്തെ സംസ്ഥാന സെക്രട്ടറിയായിരുന്ന പി.കൃഷ്ണപിള്ള ഉയര്‍ത്തിയിട്ടുണ്ടെന്നും അദ്ദേഹം അനുസ്മരിച്ചു.
എ.കെ.ജി സെൻ്ററിൽ ദേശീയ പതാക ഉയർത്തിയപ്പോൾ പാർട്ടി പതാക തൊട്ടടുത്ത് ഒരു കൊടി മരത്തിൽ ഉണ്ടായിരുന്നത് വിവാദവുമായി. ദേശീയ പാതാക ഉയർത്തുമ്പോൾ അതിനെക്കാൾ ഉയരത്തിൽ മറ്റൊരു പതാക വരരുത് എന്ന നിബന്ധനയുടെ ലംഘനം ചൂണ്ടിയായിരുന്നു വാദ പ്രതിവാദങ്ങൾ.