സീനിയര്‍ റെസിഡന്റ് താല്‍ക്കാലിക നിയമനം

കോഴിക്കോട്: കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിലെ  ഓര്‍ത്തോപിഡിക്സ് വകുപ്പില്‍ കരാര്‍ വ്യവസ്ഥയില്‍   സീനിയര്‍  റെസിഡന്റുകളുടെ താല്‍ക്കാലിക നിയമനത്തിന് അപേക്ഷ  ക്ഷണിച്ചു. ശമ്പളം പ്രതിമാസം 70,000 രൂപ. പിജി ഡിപ്ലോമ / ഡിഗ്രി, തിരുവിതാംകൂര്‍, കൊച്ചി മെഡിക്കല്‍ കൗണ്‍സില്‍  രജിസ്ട്രേഷന്‍ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോം govtmedicalcollegekozhikode.ac.in/news എന്ന ലിങ്കില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.  സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പിനൊപ്പം യോഗ്യത, പ്രായം, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ വിലാസം എന്നിവ രേഖപ്പെടുത്തിയ അപേക്ഷ gmccestablishment@gmail.com ല്‍ അയക്കണം. അവസാന തീയതി ഫെബ്രുവരി 22.    ഹാര്‍ഡ് കോപ്പികളിലെ അപേക്ഷ സ്വീകരിക്കില്ല. വിശദവിവരങ്ങള്‍ govtmedicalcollegekozhikode.ac.in ലഭിക്കും.

Comments

COMMENTS

error: Content is protected !!