SPECIAL

സോഷ്യൽ മീഡിയ നിരോധനം. ശ്രദ്ധ തിരിക്കൽ തന്ത്രമോ

സോഷ്യല്‍ മീഡിയാ കമ്പനികള്‍ക്കും ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ച പുതിയ ചട്ടങ്ങള്‍ നടപ്പിലാക്കാനുള്ള നോട്ടീസ് പിരീഡ് വെള്ളിയാഴ്ച അവസാനിക്കും . മെയ് 26 മുതല്‍ ഈ ചട്ടങ്ങള്‍ പാലിച്ചിരിക്കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം.

Information Technology (Guidelines for Intermediaries and Digital Media Ethics Code) Rules, 2021 എന്ന പേരില്‍ 30 പേജുള്ള നിര്‍ദേശങ്ങളാണ് സര്‍ക്കാര്‍ സോഷ്യല്‍മീഡി, ഒ.ടി.ടി കമ്പനികള്‍ക്ക് നല്‍കിയത്.  സാധാരണയായി ഇത്തരം നിയന്ത്രണങ്ങൾക്കുള്ള കാലയളവ് നീട്ടി കൊടുത്തു കൊണ്ട് നിയന്ത്രണം തുടരുകയാണ് പതിവ്.

ഏറ്റവും കൂടുതൽ സാധാരണക്കാർ ഉപയോഗിക്കുന്ന പ്ലാറ്റ് ഫോം ആണ് വാട് സാപ്പും ഫേസ്ബുക്കും. ഫെയ്‌സ്ബുക്കും അതിനു കീഴില്‍ വരുന്ന വാട്‌സ്ആപ്പ്, ഇന്‍സ്റ്റഗ്രാം എന്നീ പ്ലാറ്റ്‌ഫോമുകളും ട്വിറ്ററും ചട്ടങ്ങള്‍ പാലിക്കാത്ത ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളും നിയന്ത്രണത്തിന് കീഴിൽ വരും.

ഇവയിലാണ് ഏറ്റവും അധികം സൈബർ പ്രചാരകരും പ്രവർത്തിക്കുന്നത്. ഇവയെ ഇല്ലാതാക്കുന്നത് സ്വന്തം പരസ്യ പ്രചാരണങ്ങളെ അടച്ചു പൂട്ടലാവും എന്ന് പ്രശ്നം അധികാരികൾക്ക് മുന്നിലുണ്ട്. ഇവയിലെ കണ്ടൻ്റുകൾ കൃത്യമായും നിയന്ത്രിതവും ആയിരുന്നിട്ടുണ്ട്.

ഈ പറയുന്ന ഇൻ്റർ മീഡിയറി നിയമത്തിന് എതിരെ കേസ്സുകൾ നിലവിലുണ്ട്. കമ്പനികളെ നിരോധിക്കുക എന്നതും എളുപ്പമല്ല. ഈ സാഹചര്യത്തിൽ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകൾ ഇല്ലാതാവുന്നു എന്ന പ്രചാരണവും മനപൂർവ്വം സൃഷ്ടിക്കപ്പെട്ടതാണ് എന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. സോഷ്യൽ മീഡിയയിൽ തന്നെ ഇങ്ങനെ ചർച്ചകൾ ഉയർന്നിട്ടുണ്ട്. നിലവിലെ പ്രശ്നങ്ങളിൽ നിന്നും വീഴ്കകളിൽ നിന്നും ശ്രദ്ധ തിരിക്കാൻ ജനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വിവാദങ്ങൾ ഉയർത്തിക്കൊണ്ടു വരിക എന്ന പ്രായോഗിക തന്ത്രമായും ഇതിനെ വിവരിക്കപ്പെടുന്നു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button