KOYILANDILOCAL NEWS
സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു
മേപ്പയ്യൂർ: നവംബർ 16 മുതൽ 19 വരെ മേപ്പയ്യൂർ ജി വി എച്ച് എസ് എസിൽ നടക്കുന്ന മേലടി ഉപജില്ലാ കലോത്സവത്തിന്റെ സ്വാഗതസംഘം ഓഫീസ് എ ഇ ഒ വിനോദ് പി ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം വർക്കിങ്ങ് ചെയർമാൻ കെ രാജീവൻ അദ്ധ്യക്ഷനായി. ജനറൽ കൺവീനർ സക്കീർ മനക്കൽ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഷബീർ ജന്നത്ത്, കൺവീനർ അഫ്സ ടി എം, മനോജ് കുമാർ സി കെ, സജീവൻ കുഞ്ഞോത്ത്, സുഭാഷ് കുമാർ, എം എം ബാബു, കെ എം എ അസീസ്, മോഹനൻ വി പി സംസാരിച്ചു.
Comments