ANNOUNCEMENTS

സൗജന്യ തൊഴില്‍ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ ഡി.ഡി.യു- ജി.കെ.വൈ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന സൗജന്യ തൊഴില്‍ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.  പദ്ധതിയുടെ അംഗീകൃത തൊഴില്‍പരിശീലന ഏജന്‍സിയായി തെരഞ്ഞെടുക്കപ്പെട്ട ടെക്‌നോ വേള്‍ഡ് ഐടി യൂണിറ്റിലാണ് പരിശീലനം. ഡൊമസ്റ്റിക് ഡാറ്റാ എന്‍ട്രി, റീട്ടെയില്‍ സെയില്‍സ് & സര്‍വീസ് എന്നീ മേഖലകളിലാണ് പരിശീലനം ലഭ്യമാക്കുക. റസിഡന്‍ഷ്യല്‍ രീതിയിലായിരിക്കും പരിശീലനം. കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്ലേസ്‌മെന്റ് ഉറപ്പാക്കും. ഗ്രാമ പഞ്ചായത്ത് പരിധിയില്‍ താമസിക്കുന്ന 18 നും 35 നും ഇടയില്‍ പ്രായമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. താമസം, ഭക്ഷണം, പഠനോപകരണങ്ങള്‍ എന്നിവ സൗജന്യമായിരിക്കും, പട്ടികവര്‍ഗ്ഗ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് മുന്‍ഗണന. താല്പര്യമുള്ളവര്‍ അതത് പഞ്ചായത്ത് സിഡിഎസുകളില്‍ ബന്ധപ്പെടുക.
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button