CALICUTDISTRICT NEWSMAIN HEADLINES
2208 പേര്‍ കൂടി നിരീക്ഷണത്തില്‍
പുതുതായി വന്ന 2208 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 30650 പേര്‍ നിരീക്ഷണത്തില്‍.ഇതുവരെ 1,78,059 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.
രോഗലക്ഷണങ്ങളോടുകൂടി പുതുതായി വന്ന 145 പേര്‍ ഉള്‍പ്പെടെ 1435 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്.ഇന്ന് 6436 സ്രവസാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.ആകെ 8,26,079 സ്രവസാംപിളുകള്‍ അയച്ചതില്‍ 8,22,981 എണ്ണത്തിന്റെ പരിശോധനാ ലഭിച്ചു. ഇതില്‍ 7,50,383 എണ്ണം നെഗറ്റീവാണ്.
പുതുതായി വന്ന 778 പേര്‍ ഉള്‍പ്പെടെ ആകെ 9225 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 341 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ്കെയര്‍ സെന്ററുകളിലും, 8884 പേര്‍ വീടുകളിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ രണ്ടുപേര്‍ ഗര്‍ഭിണികളാണ്.ഇതുവരെ 62505 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.
Comments