4,07,390 പേർക്ക്‌ പെൻഷൻ ഇന്ന്‌ മുതൽ വീട്ടിൽ

കോഴിക്കോട്‌  :ഓണം നിറഞ്ഞുണ്ണാൻ ജില്ലയിലെ അർഹരായ 4,07,390 പേർക്ക്‌ കൈനിറയെ പെൻഷനെത്തും. 2,63,174 സ്‌ത്രീകൾക്കും 1,44,204 പുരുഷന്മാർക്കുമാണ്‌ മെയ്‌, ജൂൺ, ജൂലൈ മാസങ്ങളിലെ സാമൂഹ്യ സുരക്ഷാ– ക്ഷേമ പെൻഷനുകൾ സർക്കാർ എത്തിക്കുന്നത്‌. ശനിയാഴ്‌ച വിതരണം തുടങ്ങും. ഒരാൾക്ക്‌ കുറഞ്ഞത്‌ 3600 രൂപ വീതമുണ്ടാകും. ഗുണഭോക്താക്കളുടെ താൽപ്പര്യപ്രകാരം നേരിട്ടോ ബാങ്കുവഴിയോ ആണ്‌ വിതരണം.
വാർധക്യകാല പെൻഷനാണ്‌ കൂടുതൽ പേർക്കുള്ളത്‌; 1,88,546 പേർക്കുണ്ട്‌.  കർഷക തൊഴിലാളി പെൻഷൻ 51,928 പേർ വാങ്ങുന്നു. ഭിന്നശേഷിക്കാരായ 34,002  പേർ, 50 വയസ്സുകഴിഞ്ഞ അവിവാഹിതരായ 10,686 സ്‌ത്രീകൾ, 1,22,232 വിധവകൾ എന്നിവർക്കും പെൻഷനുണ്ട്‌. ഇതിൽ പട്ടികജാതി 10,930 പേരും പട്ടിക വർഗക്കാർ 2172 പേരുമുണ്ട്‌. ഗുണഭോക്താക്കളുടെ വീട്ടിൽ പ്രാഥമിക സഹകരണ സംഘങ്ങൾ വഴിയുള്ള പെൻഷൻ വിതരണമാണ്‌ ശനിയാഴ്‌ച തുടങ്ങുക. 29 മുതൽ ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിൽ നേരിട്ടെത്തും.
കേരള സാമൂഹ്യ സുരക്ഷാ പെൻഷൻ ലിമിറ്റഡ്‌ വഴിയാണ്‌ പെൻഷൻ വിതരണം.
Comments

COMMENTS

error: Content is protected !!