ഫറോക്ക് സബ് ജില്ലയിലെ ആദ്യ സ്റ്റാഫ് റൂം ലൈബ്രറി കൊളത്തറ ആത്മവിദ്യാസംഘം യു.പി സ്കൂളിൽ എഴുത്തുകാരനും, പ്രഭാഷകനുമായ എം.എ. ബഷീർ ഉദ്ഘാടനം ചെയ്തു.
ഫറോക്ക് സബ് ജില്ലയിലെ ആദ്യ സ്റ്റാഫ് റൂം ലൈബ്രറി കൊളത്തറ ആത്മവിദ്യാസംഘം യു.പി സ്കൂളിൽ എഴുത്തുകാരനും, പ്രഭാഷകനുമായ എം.എ. ബഷീർ ഉദ്ഘാടനം ചെയ്തു. കൈവട്ടത്ത് അറി വെത്തിക്കുന്നതിലും, അത് കുട്ടികൾക്ക് പകർന്നു നൽകുന്നതിലും സ്റ്റാഫ് റൂം ലൈബ്രറി ഏറെ പ്രയോജനകരമാവുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. “വായിച്ചു വായിച്ച് നശിപ്പിക്കുന്നതിനാണ് പുസ്തകങ്ങളെന്ന ” ഐക്യരാഷ്ട സംഘടനയുടെ മുദ്രാവാക്യം അധ്യാപകർ പ്രാവർത്തികമാക്കണമെന്നും അദ്ദേഹം പറഞ്ഞു. നോവലിസ്റ്റും, പ്രസാധകനുമായ പി. ഉമേഷ് ചടങ്ങിൽ ആശംസകൾ നേർന്നു. പുസ്തകം വായിക്കുന്ന അധ്യാപകർ ഉണ്ടാവുന്നത് കുട്ടികളുടെ ജീവിതത്തെത്തന്നെ സ്വാധീനിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എം.എ. ബഷീറും, പി. ഉമേഷും സ്റ്റാഫ് റൂം ലൈബ്രറിയിലേക്ക് നൽകിയ പുസ്തകങ്ങൾ സ്കൂൾ ലൈബ്രേറിയൻ കെ.പി. അഷ്റഫ് ഏറ്റുവാങ്ങി. ചടങ്ങിൽ പി.ടി.എ. പ്രസിഡണ്ട് ഫിർദൗസ് അധ്യക്ഷത വഹിച്ചു. ഹെഡ് മാസ്റ്റർ എൻ.വി. മുരളി സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി ടി. മൻസൂർ അലി നന്ദിയും പറഞ്ഞു.