KOYILANDILOCAL NEWS

ഹാർബറിന് മുന്നിലെ അഴുക്ക് ചാൽ പൂർത്തിയായില്ല

കൊയിലാണ്ടി: ഹാര്‍ബറിനു മുന്‍വശത്തെ അഴുക്ക്ചാല്‍ നിര്‍മ്മാണം പൂര്‍ത്തിയാകാത്തത് കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് നാട്ടുകാര്‍. ഏതാനും മാസം മുമ്പ് ഏഷ്യയിലെ ഏറ്റവും വലിയ ഹാര്‍ബര്‍ എന്ന് പറഞ്ഞ് ഉല്‍ഘാടനം കഴിച്ച കൊയിലാണ്ടി ഹാര്‍ബറിനു മുന്‍വശത്തെ ഓടയാണ് പൂര്‍ത്തിയാകാത്തത്. മാലിന്യങ്ങള്‍ നിറഞ്ഞ്, ജീവികള്‍ ചത്ത് പൊന്തിയും, കെട്ടികിടന്ന് ഒഴുക്ക് നിലച്ചിരിക്കുകയാണ്.

കൊതുകുകള്‍ മുട്ടയിട്ട് പെരുകുന്നതും ഏറെ പ്രയാസം സൃഷ്ടിക്കുന്നുണ്ട് വിഷയം ഹര്‍ബര്‍ വകുപ്പിനെ അറിയിച്ചെങ്കിലും ഘട്ടം ഘട്ടമായി പണി തീര്‍ക്കുമെന്നായിരുന്നു മറുപടി. ഹാര്‍ബറിനു സമീപം നിരവധി കുടുംബങ്ങള്‍ താമസിക്കുന്നതു കാരണം വലിയ ആരോഗ്യ പ്രശ്്‌നങ്ങള്‍ സൃഷ്ടിക്കുമെന്നാണ് ആശങ്ക. കഴിഞ്ഞ ആഗസ്റ്റ് മാസത്തില്‍ നാട്ടുകാരും, അരയസമാജങ്ങളും വിഷയം ജില്ലാ കക്ടറുടെ ശ്രദ്ധയില്‍ പ്പെടുത്തിയെങ്കിലും നടപടിയുണ്ടായില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button